---
title: "സംസ്ഥാന ചരിത്രത്തിലാദ്യം; കാപ്പ തടവുകാരനായ ബിജെപി കൗൺസിലർ സുഗതൻ  ഇന്ന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും"
english_title: "Kerala Councillor R Sugathan To Take Oath In Jail Under KAPPA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372243/trivandrum-councillor-sugathan-oath-jail-kappa"
published_at: "2026-07-14T07:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a559157dda86_trivandrum-councillor-sugathan-oath-jail-kappa.jpg"
keywords: ["R Sugathan", "Trivandrum Corporation", "KAPPA", "Viyyur Jail", "Kerala News", "BJP"]
---

# സംസ്ഥാന ചരിത്രത്തിലാദ്യം; കാപ്പ തടവുകാരനായ ബിജെപി കൗൺസിലർ സുഗതൻ  ഇന്ന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും

> **Lead Summary:** **തിരുവനന്തപുരം: ** കാപ്പ ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ. സുഗതൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് രാവിലെ 11 മണിക്കാണ് ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ് പങ്കെടുക്കും

## Article Content

**തിരുവനന്തപുരം: ** കാപ്പ ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ. സുഗതൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് രാവിലെ 11 മണിക്കാണ് ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ് പങ്കെടുക്കും

നേരത്തെ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമാണെന്ന് കണ്ട് ഹൈക്കോടതി അത് അസാധുവാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. ഇതിനിടെ, വിവിധ ക്രിമിനൽ കേസുകളിൽ കാപ്പ ചുമത്തപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം വിയ്യൂർ ജയിലിലാവുകയായിരുന്നു.

സത്യപ്രതിജ്ഞയ്ക്കായി താൽക്കാലിക ജാമ്യം ആവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, കാപ്പ തടവുകാരനെ മോചിപ്പിക്കാൻ നിയമപരമായി കഴിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജയിലിൽ വെച്ച് തന്നെ സത്യപ്രതിജ്ഞ നടത്താൻ കോടതി നിർദ്ദേശിച്ചത്.

നെടുമങ്ങാട് കോടതി മുൻപ് രണ്ട് കേസുകളിൽ ഇടക്കാല ജാമ്യം നൽകിയിരുന്നെങ്കിലും, കാപ്പയിൽ നിന്ന് മോചിതനായാൽ മാത്രമേ അത് ബാധകമാകൂ എന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ തടവുകാരനായി ജയിലിൽ കഴിയുന്ന സുഗതൻ തിരുവനന്തപുരം നഗരസഭയിലെ 20-ാം വാർഡ് കൗൺസിലറാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372243/trivandrum-councillor-sugathan-oath-jail-kappa)