---
title: "‌‘മുട്ടക്കറിയിൽ ഒച്ച്‘; ഹോട്ടൽ പൂട്ടാൻ ഉത്തരവിട്ട് ന​ഗരസഭ, വ്യാജ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് ഹോട്ടലുടമ"
english_title: "Snail Found in Curry at North Paravur Chai Peedika Hotel, Shut Down by Municipality"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372208/north-paravur-chai-peedika-hotel-snail-found-shut-down"
published_at: "2026-07-13T19:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54e9bdd5452_IMG_3467.jpeg"
keywords: ["Chai Peedika Hotel", "North Paravur", "Food Safety", "Kerala News", "Municipality Action"]
---

# ‌‘മുട്ടക്കറിയിൽ ഒച്ച്‘; ഹോട്ടൽ പൂട്ടാൻ ഉത്തരവിട്ട് ന​ഗരസഭ, വ്യാജ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് ഹോട്ടലുടമ

> **Lead Summary:** കൊച്ചി: വടക്കൻ പറവൂരിലെ പ്രശസ്തമായ 'ചായപ്പീടിക' ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെന്ന് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നഗരസഭ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തി.

## Article Content

കൊച്ചി: വടക്കൻ പറവൂരിലെ പ്രശസ്തമായ 'ചായപ്പീടിക' ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെന്ന് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നഗരസഭ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തി.

ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ നഗരസഭ ഉത്തരവിട്ടു.ഓൺലൈൻ ഫുഡ് ഡെലിവറി വഴി ഭക്ഷണം ഓർഡർ ചെയ്ത വ്യക്തിക്കാണ് മുട്ടക്കറിയിൽ ഒച്ചിനെ കണ്ടത്. ഇതിന്റെ വീഡിയോ അയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് വിവാദത്തിന് കാരണമായത്.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉപഭോക്താക്കൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നു.എന്നാൽ ആരോപണങ്ങൾ ഹോട്ടലുടമ നിഷേധിച്ചു.

തങ്ങളുടെ സ്ഥാപനത്തിൽ ഭക്ഷണം വൃത്തിയോടെയാണ് തയ്യാറാക്കുന്നതെന്ന് ഉടമ പറഞ്ഞു. സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ട ഒരു തൊഴിലാളിയാവാം വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും ഉടമ ആരോപിച്ചു. സംഭവത്തിൽ നഗരസഭ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372208/north-paravur-chai-peedika-hotel-snail-found-shut-down)