---
title: "നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവം; പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല"
english_title: "SC Rejects Anticipatory Bail of Dr MK Ram in Kannur Dental Student Nitin Raj Death Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372196/nitin-raj-case-sc-rejects-bail-dr-mk-ram-kannur-dental-college"
published_at: "2026-07-13T17:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54ce622d39c_nitin-raj-case-sc-rejects-bail-dr-mk-ram-kannur-dental-college.jpg"
keywords: ["Latest news", "Kannur Dental College", "Supreme Court", "Suicide Case"]
---

# നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവം; പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

> **Lead Summary:** കണ്ണൂർ:**[ ** അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ചാണ് ക്ലാസ് മുറിയിൽ നിതിനെ പ്രതി അധിക്ഷേപിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

## Article Content

കണ്ണൂർ:**[ ** അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ചാണ് ക്ലാസ് മുറിയിൽ നിതിനെ പ്രതി അധിക്ഷേപിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

അന്ന് അധ്യാപകനെതിരെ കൃത്യമായ നടപടി എടുത്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.കഴിഞ്ഞ ഏപ്രിൽ 10-നാണ് അഞ്ചരക്കണ്ടി ദന്തൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി നിതിൻ രാജ് ജീവനൊടുക്കിയത്.

ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്ന് നിതിന്റെ ബന്ധുക്കൾ മൊഴി നൽകിയിരുന്നു. കേസിൽ ഒളിവിലുള്ള ഏക പ്രതിയാണ് ഡോ. എം.കെ. റാം. നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കണ്ടെത്താൻ ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് പലതവണ പരിശോധനകൾ നടത്തിയെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.

പ്രതിയുമായി ഫോണിൽ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. കേconvertിലെ രണ്ടാം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372196/nitin-raj-case-sc-rejects-bail-dr-mk-ram-kannur-dental-college)