---
title: "'പൊതുവേദിയിൽ ചെവിയിൽ നുള്ളിയത് അപമാനിക്കാൻ, ശക്തമായി അപലപിക്കുന്നു'; കെ.ടി. ജലീലിനെതിരെ നടപടിയെടുക്കുമെന്ന് ബിന്ദു കൃഷ്ണ"
english_title: "KT Jaleel Ear Pinching Row: Minister Bindu Krishna Condemns, Action Promised"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372184/kt-jaleel-ear-pinching-bindu-krishna-action"
published_at: "2026-07-13T16:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54bfdec40da_kt-jaleel-ear-pinching-bindu-krishna-action.jpg"
keywords: ["KT Jaleel", "Bindu Krishna", "Kerala Minister", "Child Abuse", "Public Event"]
---

# 'പൊതുവേദിയിൽ ചെവിയിൽ നുള്ളിയത് അപമാനിക്കാൻ, ശക്തമായി അപലപിക്കുന്നു'; കെ.ടി. ജലീലിനെതിരെ നടപടിയെടുക്കുമെന്ന് ബിന്ദു കൃഷ്ണ

> **Lead Summary:** തിരുവനന്തപുരം: പൊതുവേദിയിൽ ഒരു കുട്ടിയുടെ ചെവിയിൽ നുള്ളിയ മുൻ മന്ത്രി കെ.ടി. ജലീലിന്റെ നടപടി അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ളതാണെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.

## Article Content

തിരുവനന്തപുരം: പൊതുവേദിയിൽ ഒരു കുട്ടിയുടെ ചെവിയിൽ നുള്ളിയ മുൻ മന്ത്രി കെ.ടി. ജലീലിന്റെ നടപടി അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ളതാണെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.

ഇത്തരത്തിലുള്ള പ്രവർത്തി ഒരു പൊതുപ്രവർത്തകന് ഒരിക്കലും ചേരുന്നതല്ലെന്നും കുഞ്ഞുങ്ങളെ മാനസികമായി ടോർച്ചർ ചെയ്യുന്നത് ശക്തമായി അപലപിക്കുന്നതായും മന്ത്രി പറഞ്ഞു.

പൊതുപരിപാടിക്കിടെ കെ.ടി. ജലീൽ കുട്ടിയുടെ ചെവിയിൽ നുള്ളുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതാണ് വിവാദത്തിന് കാരണമായത്. സംഭവത്തിൽ കെ.ടി. ജലീലിനെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

> "ഒരു കുട്ടിയോട് ഇത്തരത്തിൽ പെരുമാറുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല. പൊതുസ്ഥലത്ത് വെച്ച് കുട്ടികളെ അപമാനിക്കുന്നത് അവരുടെ മനസിൽ ആഴത്തിലുള്ള മുറിവുണ്ടാക്കും. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്" എന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കുട്ടികളോടുള്ള ഏതൊരു അതിക്രമവും നിയമപരമായി നേരിടുമെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372184/kt-jaleel-ear-pinching-bindu-krishna-action)