---
title: "ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് 'കട്ടപ്പൻ' പ്രണയപ്പക; ഓസീസ് വനിതാ ക്രിക്കറ്റര്‍ അഷ്ലി ഗാര്‍ഡ്‌നര്‍ക്കെതിരെ ആരോപണവുമായി ഭാര്യ മോണിക്ക"
english_title: "Ashleigh Gardner Separation: Partner Alleges Affair with Teammate Georgia Wareham"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372179/ashleigh-gardner-georgia-wareham-affair-controversy-australia-cricket"
published_at: "2026-07-13T15:48:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54bc63e551f_ashleigh-gardner-georgia-wareham-affair-controversy-australia-cricket.jpg"
keywords: ["Sports", "Ashleigh Gardner", "Georgia Wareham", "Australia Women Cricket", "Cricket News"]
---

# ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് 'കട്ടപ്പൻ' പ്രണയപ്പക; ഓസീസ് വനിതാ ക്രിക്കറ്റര്‍ അഷ്ലി ഗാര്‍ഡ്‌നര്‍ക്കെതിരെ ആരോപണവുമായി ഭാര്യ മോണിക്ക

> **Lead Summary:** സിഡ്നി: **[**ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിലെ സ്റ്റാർ ഓൾറൗണ്ടർ അഷ്ലി ഗാർഡ്‌നറുടെ വ്യക്തിജീവിതം വിവാദത്തിൽ. സഹതാരം ജോർജിയ വോളുമായി ഗാർഡ്‌നർക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി പങ്കാളി മോണിക്ക റൈറ്റ് രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തുവന്നത്.

## Article Content

സിഡ്നി: **[**ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിലെ സ്റ്റാർ ഓൾറൗണ്ടർ അഷ്ലി ഗാർഡ്‌നറുടെ വ്യക്തിജീവിതം വിവാദത്തിൽ. സഹതാരം ജോർജിയ വോളുമായി ഗാർഡ്‌നർക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി പങ്കാളി മോണിക്ക റൈറ്റ് രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തുവന്നത്.

ഗാർഡ്‌നറുടെ ദാമ്പത്യം തകർന്നതായി ഡെയ്‌ലി മെയിൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഗാർഡ്‌നർക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നായിരുന്നു സൂചന. ഇതിന് പിന്നാലെയാണ് മോണിക്ക റൈറ്റ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ജോർജിയ വോളിന്റെ ചിത്രം പങ്കുവെച്ച് ആരോപണം സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ നടന്ന ലോകകപ്പിനിടെയാണ് ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണതെന്നാണ് വിവരം. ടൂർണമെന്റിനിടെ ഗാർഡ്‌നറുടെ പെരുമാറ്റത്തിൽ മാറ്റം വന്നതായി സഹതാരങ്ങൾക്കിടയിൽ സംസാരമുണ്ടായിരുന്നു. ലോകകപ്പിന് ശേഷം സിഡ്നിയിൽ തിരിച്ചെത്തിയതോടെ ബന്ധം അവസാനിപ്പിക്കാൻ ഗാർഡ്‌നർ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് നവംബറിൽ ഇരുവരും ഒന്നിച്ച് താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഗാർഡ്‌നർ മാറിത്താമസിച്ചു. വിഷയം ടീമിന്റെ ഡ്രസ്സിംഗ് റൂമിലും വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയയോ അഷ്ലി ഗാർഡ്‌നറോ ജോർജിയ വോളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372179/ashleigh-gardner-georgia-wareham-affair-controversy-australia-cricket)