---
title: "അടിമുടി മാറുമോ...? അകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നല്‍കും, സ്വകാര്യ ബസ് മേഖലയിലെ പ്രശ്നം പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു"
english_title: "Kerala Govt Forms Committee on Priyadarshini Free Bus Travel Impact on Private Buses"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372178/kerala-govt-committee-priyadarshini-free-travel-private-bus-crisis"
published_at: "2026-07-13T15:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5462adebc05_2.jpg"
keywords: ["Priyadarshini Scheme", "Private Bus Kerala", "K Padmakumar", "CP John", "Bus Strike"]
---

# അടിമുടി മാറുമോ...? അകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നല്‍കും, സ്വകാര്യ ബസ് മേഖലയിലെ പ്രശ്നം പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു

> **Lead Summary:** തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ കെ. പത്മകുമാറാണ് കമ്മിറ്റി ചെയർമാൻ.

## Article Content

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ കെ. പത്മകുമാറാണ് കമ്മിറ്റി ചെയർമാൻ.

സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഗതാഗത മന്ത്രി സി.പി. ജോണാണ് ഇക്കാര്യം അറിയിച്ചത്. ബസുകൾക്കകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നൽകാനും സംസ്ഥാനത്തിന് ഒരു പുതിയ ഗതാഗത നയം രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

അതേസമയം സർക്കാർ വേഗത്തിൽ ഇടപെടണമെന്ന ആവശ്യമാണ് ബസ് ഉടമകൾ മുന്നോട്ടുവെച്ചത്. കമ്മിറ്റി റിപ്പോർട്ട് വരുമ്പോഴേക്കും നിരവധി ബസുകൾ നിരത്തിൽ നിന്ന് പിൻവലിക്കേണ്ടി വരുമെന്ന ആശങ്കയും അവർ പങ്കുവെച്ചു.നിലവിൽ ബസുകൾ നിർത്തിവെച്ചുകൊണ്ടുള്ള സമരത്തിലേക്ക് പോകുന്നില്ല.

എന്നാൽ വരും ദിവസങ്ങളിൽ സംയുക്ത യോഗം ചേർന്ന് ഭാവി സമര പരിപാടികൾ തീരുമാനിക്കുമെന്ന് ബസ് ഉടമ സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. പ്രിയദർശിനി പദ്ധതി മൂലമുള്ള സാമ്പത്തിക നഷ്ടമാണ് പ്രധാനമായും ചർച്ചയിൽ ഉയർന്നുവന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372178/kerala-govt-committee-priyadarshini-free-travel-private-bus-crisis)