---
title: "'സെമിയിൽ ലിയോണൽ മെസിയെ ഞങ്ങൾ ഉറക്കും';അർജന്‍റീന-ഇംഗ്ലണ്ട് സെമിക്ക് മുന്നേ ജോ കോളിന്‍റെ വെല്ലുവിളി "
english_title: "Joe Cole Warns Messi: England Will Beat Argentina in World Cup Semi Final at Atlanta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372172/joe-cole-messi-warning-england-argentina-world-cup-semi-atlanta"
published_at: "2026-07-13T15:32:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19095496893_messy.jpg"
keywords: ["Latest news", "Sports", "World Cup 2026", "Messi", "England vs Argentina", "Joe Cole", "Football News"]
---

# 'സെമിയിൽ ലിയോണൽ മെസിയെ ഞങ്ങൾ ഉറക്കും';അർജന്‍റീന-ഇംഗ്ലണ്ട് സെമിക്ക് മുന്നേ ജോ കോളിന്‍റെ വെല്ലുവിളി 

> **Lead Summary:** അറ്റ്‌ലാന്‍റ: **[**ലോകകപ്പ് സെമി ഫൈനലിൽ അർജന്‍റീനയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നതോടെ ഫുട്ബോൾ ലോകം വലിയ ആവേശത്തിലാണ്. അറ്റ്‌ലാന്‍റ സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാ പോരാട്ടത്തിന് മുൻപ് മുൻ ഇംഗ്ലണ്ട് വിംഗർ ജോ കോൾ നടത്തിയ വെല്ലുവിളിയാണ് ഇപ്പോൾ ചർച്ചാവിഷയം.

## Article Content

അറ്റ്‌ലാന്‍റ: **[**ലോകകപ്പ് സെമി ഫൈനലിൽ അർജന്‍റീനയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നതോടെ ഫുട്ബോൾ ലോകം വലിയ ആവേശത്തിലാണ്. അറ്റ്‌ലാന്‍റ സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാ പോരാട്ടത്തിന് മുൻപ് മുൻ ഇംഗ്ലണ്ട് വിംഗർ ജോ കോൾ നടത്തിയ വെല്ലുവിളിയാണ് ഇപ്പോൾ ചർച്ചാവിഷയം.

> ലിയോണൽ മെസിയെയും അർജന്‍റീനയെയും തങ്ങൾ തകർക്കുമെന്ന് 'ദി റെസ്റ്റ് ഈസ് ഫുട്ബോൾ' പോഡ്‌കാസ്റ്റിൽ ജോ കോൾ വ്യക്തമാക്കി. "മെസിയെ നമുക്ക് പൂട്ടേണ്ടതുണ്ട്. ഈ മത്സരത്തിൽ ഞങ്ങൾ അത് ചെയ്യും. ഇംഗ്ലണ്ടിന്‍റെ മുന്നേറ്റ നിരയ്ക്ക് മുന്നിൽ അർജന്‍റീന തകരും" - കോൾ പറഞ്ഞു.

2002-ന് ശേഷം, നീണ്ട 21 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫുട്ബോളിലെ പരമ്പരാഗത ശത്രുക്കൾ ലോകകപ്പിൽ നേർക്കുനേർ വരുന്നത്. അന്ന് ഡേവിഡ് ബെക്കാമിന്‍റെ പെനാൽറ്റി ഗോളിൽ ഇംഗ്ലണ്ടായിരുന്നു ജയിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ഇതിന് മുൻപ് 5 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്.

തോമസ് ടുഹേലിന്‍റെ ശിക്ഷണത്തിൽ ശക്തമായ ആക്രമണ നിരയുമായാണ് ഇംഗ്ലണ്ട് എത്തുന്നത്. മറുവശത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന കടുത്ത പോരാട്ടങ്ങൾക്ക് ശേഷമാണ് സെമിയിലെത്തിയത്. ഈജിപ്തിനെ പ്രീ-ക്വാർട്ടറിലും, സ്വിറ്റ്സർലൻഡിനെ ക്വാർട്ടറിലും അവസാന നിമിഷം തിരിച്ചടിച്ചാണ് അവർ തോൽപ്പിച്ചത്. ഫ്രാൻസിനെപ്പോലെ ഈ ലോകകപ്പിൽ എല്ലാ മത്സരങ്ങളും ജയിച്ച് മുന്നേറുന്ന ടീം കൂടിയാണ് അർജന്‍റീന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372172/joe-cole-messi-warning-england-argentina-world-cup-semi-atlanta)