---
title: "നാദാപുരം ചെക്യാട് യുവാവിനെ വീട്ടുവരാന്തയിലെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Man Found Dead At Nadapuram Home In Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372147/nadapuram-man-found-dead-home-kozhikode-new"
published_at: "2026-07-13T13:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54a27bc5837_nadapuram-man-found-dead-home-kozhikode-.jpg"
keywords: ["Nadapuram News", "Valayam Police", "Suicide Case", "Kozhikode News"]
---

# നാദാപുരം ചെക്യാട് യുവാവിനെ വീട്ടുവരാന്തയിലെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **നാദാപുരം :(കോഴിക്കോട് ) **നാദാപുരം ചെക്യാട് യുവാവിനെ വീട്ടുവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുവന്തേരി മഞ്ഞപ്പള്ളിക്കടുത്തെ കുയ്യങ്ങാട്ട് ബാബു ആണ് മരിച്ചത്. നേരത്തെ കുറുവന്തേരിയിൽ ഇലക്ട്രീഷ്യൻ ഷോപ്പ് നടത്തിയിരുന്നു.

## Article Content

**നാദാപുരം :(കോഴിക്കോട് ) **നാദാപുരം ചെക്യാട് യുവാവിനെ വീട്ടുവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുവന്തേരി മഞ്ഞപ്പള്ളിക്കടുത്തെ കുയ്യങ്ങാട്ട് ബാബു ആണ് മരിച്ചത്. നേരത്തെ കുറുവന്തേരിയിൽ ഇലക്ട്രീഷ്യൻ ഷോപ്പ് നടത്തിയിരുന്നു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കിടക്കവിരി ഉപയോഗിച്ച് വീട്ട് വരാന്തയുടെ കഴുക്കോലിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. ബന്ധുകൾ അറിയിച്ചതിനെ തുടർന്ന് വളയം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. വടകര ഗവ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനയയച്ചു.

വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും. അവിവാഹിതനായ ബാബു ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലാണ് തൂങ്ങി മരിച്ചത്. കുയ്യങ്ങാട്ട് പരേതരായ കണ്ണൻ്റെയും മാതയുടെയും മകനാണ് . സഹോരങ്ങൾ : കുയ്യങ്ങാട്ട് കുമാരൻ , ഡോ. പുത്തോളി ബാലൻ (പൊയിലൂർ ) നാണു, വാസു, മാതു (അരൂണ്ട ), കമല ( വെള്ളൂർ), സുമതി (മുടിക്കൽ).

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372147/nadapuram-man-found-dead-home-kozhikode-new)