---
title: "താലികെട്ടിയവന്റെ ജീവനെടുത്ത് കുടുംബവഴക്ക്....! ഭാര്യ എറിഞ്ഞ മൊബൈൽ ഫോൺ തലയിൽ കൊണ്ട്  ഗുരുതരമായി പരിക്കേറ്റ ഭർത്താവ് മരിച്ചു "
english_title: "Odisha Man Dies After Wife Throws Mobile Phone During Fight"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372143/odisha-balangir-man-dies-wife-throws-mobile-phone"
published_at: "2026-07-13T13:47:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54a016d9971_odisha-balangir-man-dies-wife-throws-mobile-phone.jpg"
keywords: ["Odisha News", "Family Dispute", "Unnatural Death", "Mobile Phone"]
---

# താലികെട്ടിയവന്റെ ജീവനെടുത്ത് കുടുംബവഴക്ക്....! ഭാര്യ എറിഞ്ഞ മൊബൈൽ ഫോൺ തലയിൽ കൊണ്ട്  ഗുരുതരമായി പരിക്കേറ്റ ഭർത്താവ് മരിച്ചു 

> **Lead Summary:** **ഭുവനേശ്വർ: **കൊടുംക്രൂരത... കുടുംബവഴക്കത്തിനിടെ ഭാര്യ മൊബൈൽ ഫോൺ എടുത്ത് തലക്ക് എറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റ ഭർത്താവ് മരിച്ചു. ഒഡിഷയിലെ ബലാംഗിർ ജില്ലയിലെ ചിംനിഭാട്ടി പാടയിലാണ് ഞാട്ടിക്കുന്ന സംഭവമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ദമ്പതികൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായത്.

## Article Content

**ഭുവനേശ്വർ: **കൊടുംക്രൂരത... കുടുംബവഴക്കത്തിനിടെ ഭാര്യ മൊബൈൽ ഫോൺ എടുത്ത് തലക്ക് എറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റ ഭർത്താവ് മരിച്ചു. ഒഡിഷയിലെ ബലാംഗിർ ജില്ലയിലെ ചിംനിഭാട്ടി പാടയിലാണ് ഞാട്ടിക്കുന്ന സംഭവമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ദമ്പതികൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായത്.

തർക്കത്തിനിടെ കോപാകുലയായ ഭാര്യ കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഭർത്താവിന്റെ തലയിലേക്ക് ശക്തമായി എറിയുകയായിരുന്നു. ഫോൺ തലയിൽ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ബലാംഗിർ ജില്ലാ ആസ്ഥാന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .

ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് വ്യക്തമാക്കിയതിനെത്തുടർന്ന് ഡോക്ടർമാർ ഡിസ്ചാർജ് ചെയ്തു. എന്നാൽ, വീട്ടിലെത്തിയതിന് പിന്നാലെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. ബന്ധുക്കൾ ഉടൻ തന്നെ വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളെയും മറ്റ് വ്യക്തികളെയും പൊലീസ് ചോദ്യം ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372143/odisha-balangir-man-dies-wife-throws-mobile-phone)