---
title: "വളയം സ്വദേശി യുവാവിനെ കാണാനില്ല; വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് സംശയം, തിരച്ചിൽ ഊർജിതം"
english_title: "Nadapuram Valayam Man Missing, Search Underway In Vishnumangalam River"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372081/nadapuram-valayam-ranjith-missing-vishnumangalam-river-search-"
published_at: "2026-07-13T09:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54679cd950e_nadapuram_death.jpg"
keywords: ["Nadapuram Missing", "Valayam News", "Vishnumangalam River", "Kozhikode", "Fire Force Rescue"]
---

# വളയം സ്വദേശി യുവാവിനെ കാണാനില്ല; വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് സംശയം, തിരച്ചിൽ ഊർജിതം

> **Lead Summary:** **കോഴിക്കോട് : **നാദാപുരം വളയം സ്വദേശി യുവാവിനെ ഇന്ന് പുലർച്ചെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ വിഷ്ണുമംഗലം പുഴയിൽ യുവാവ് വീണതായി സംശയം .

## Article Content

**കോഴിക്കോട് : **നാദാപുരം വളയം സ്വദേശി യുവാവിനെ ഇന്ന് പുലർച്ചെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ വിഷ്ണുമംഗലം പുഴയിൽ യുവാവ് വീണതായി സംശയം .

ഫർസ് ഫോഴ്സിന്റെ സ്കൂബ ടീം പുഴയിൽ തിരച്ചിൽ ഊർജിതമാക്കി . വളയം ടൗണിനടുത്തെ ഇടീക്കുന്നുമ്മൽ ഗോപാലന്റെ മകൻ രഞ്ജിത്ത് (43)നെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത് .

പുലർച്ചെ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും സ്കൂട്ടറിൽ ഇറങ്ങിതായാണ് ഭാര്യ കല്ലാച്ചി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായ സബിന പറഞ്ഞു . ഇതിനിടയിലാണ് ഇന്ന് പുലർച്ചെ 5; 30 മണിമുതൽ വിഷ്ണുമംഗലം ബണ്ട് പരിസരത്തെ പാലത്തിന് സമീപം റോഡരിൽ രഞ്ജിത്തിന്റെ സ്കൂട്ടർ K L 18 y 19 67 നിർത്തിട്ടതായി കണ്ടത് . സ്കൂട്ടറിൽ കുടയും രഞ്ജിത്ത് ഉപയോഗിച്ച ചെരുപ്പും കണ്ടെത്തിയത് .

ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ 8: 30 മുതൽ ഫർസ് ഫോഴ്സും നാട്ടുകാരും പുഴയിൽ തിരച്ചിൽ ആരംഭിച്ചത് . രഞ്ജിത്തിന്റെ ബന്ധു റോഷിൽ ഒരു വര്ഷം മുൻപേവിഷ്ണുമംഗലം പുഴയിൽ വീണ് മരിച്ചിരുന്നു . വളയം സി ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തുണ്ട് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372081/nadapuram-valayam-ranjith-missing-vishnumangalam-river-search-)