---
title: "'വീട്ടിൽ പോയി പുതച്ചു കിടക്കാം'; ട്രെയിനിലെ എസി കോച്ചുകളില്‍ 4 വര്‍ഷത്തിനിടെ 104 കോടിയുടെ മോഷണം; കാണാതായത് ബെഡ്ഷീറ്റും പുതപ്പും തലയിണകളും"
english_title: "1.27 Crore Items Stolen From AC Train Coaches in 4 Years, Palakkad Division Records Zero Theft"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372076/railways-ac-coach-theft-1-27-crore-items-palakkad-zero"
published_at: "2026-07-13T09:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54649c1743a_gfyujtyh.jpg"
keywords: ["Latest news", "Indian Railways", "AC Coach Theft", "Bed Sheet", "Blanket", "RTI", "Palakkad Division", "Bikaner Division", "Railway Loss", "Kerala"]
---

# 'വീട്ടിൽ പോയി പുതച്ചു കിടക്കാം'; ട്രെയിനിലെ എസി കോച്ചുകളില്‍ 4 വര്‍ഷത്തിനിടെ 104 കോടിയുടെ മോഷണം; കാണാതായത് ബെഡ്ഷീറ്റും പുതപ്പും തലയിണകളും

> **Lead Summary:** ന്യൂഡൽഹി: **[**ട്രെയിനുകളിലെ എസി കോച്ചുകളിൽ നിന്ന് ബെഡ്ഷീറ്റുകളും പുതപ്പുകളും വ്യാപകമായി മോഷണം പോകുന്നതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 2022 ജനുവരി മുതൽ 2026 മേയ് വരെയുള്ള നാലര വർഷത്തിനിടെ 1.27 കോടി വസ്തുക്കളാണ് യാത്രക്കാർ മോഷ്ടിച്ചത്.

## Article Content

ന്യൂഡൽഹി: **[**ട്രെയിനുകളിലെ എസി കോച്ചുകളിൽ നിന്ന് ബെഡ്ഷീറ്റുകളും പുതപ്പുകളും വ്യാപകമായി മോഷണം പോകുന്നതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 2022 ജനുവരി മുതൽ 2026 മേയ് വരെയുള്ള നാലര വർഷത്തിനിടെ 1.27 കോടി വസ്തുക്കളാണ് യാത്രക്കാർ മോഷ്ടിച്ചത്.

ദിവസേന യാത്ര ചെയ്യുന്ന ആയിരത്തിൽ ഒരാൾ വീതം തുണിത്തരങ്ങൾ കടത്തുന്നുണ്ടെന്നാണ് കണക്ക്. ഇതിലൂടെ കരാറുകാർക്ക് 104.51 കോടി രൂപയുടെ നഷ്ടമുണ്ടായി. ഈ തുക കോച്ച് അറ്റൻഡർമാരുടെ ശമ്പളത്തിൽ നിന്നാണ് ഈടാക്കുന്നത്.

ന്യൂ ഇന്ത്യൻ എക്സ്പ്രസ് നൽകിയ ആർടിഐ അപേക്ഷയിലാണ് റെയിൽവേയുടെ ഈ ഞെട്ടിക്കുന്ന മറുപടി. ബാഗുകളിൽ എളുപ്പം ഒളിപ്പിക്കാൻ കഴിയുന്ന ഫേസ് ടവലുകളാണ് ഏറ്റവും കൂടുതൽ മോഷണം പോയത്—46.54 ലക്ഷം എണ്ണം. കൂടാതെ 41.13 ലക്ഷം ബെഡ്ഷീറ്റുകളും, 23.59 ലക്ഷം പുതപ്പുകളും, 12.76 ലക്ഷം തലയിണകളും നഷ്ടപ്പെട്ടു.

രാജസ്ഥാനിലെ ബിക്കാനീർ ഡിവിഷനിലാണ് ഏറ്റവും കൂടുതൽ മോഷണം നടന്നിട്ടുള്ളത്. ജോധ്പൂർ, ജയ്പൂർ, ഡൽഹി, മുംബൈ തുടങ്ങിയ ഡിവിഷനുകളും തൊട്ടുപിന്നിലുണ്ട്. എന്നാൽ, മലയാളി യാത്രക്കാർക്ക് ഏറെ അഭിമാനിക്കാവുന്ന വിവരവും റിപ്പോർട്ടിലുണ്ട്.

കേരളം ഉൾപ്പെടുന്ന പാലക്കാട് ഡിവിഷനിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ഡിവിഷനിലും ഒരു മോഷണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. മോഷണം തടയാൻ കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഇതിൽ ജീവനക്കാർക്ക് പങ്കില്ലെന്നും റെയിൽവേ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372076/railways-ac-coach-theft-1-27-crore-items-palakkad-zero)