---
title: "മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് ആരോപണം; മധ്യപ്രദേശില്‍ യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു"
english_title: "Madhya Pradesh: Youth Tied to Pole and Electrocuted Over Alleged Motor Pump Theft, 2 Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372072/madhya-pradesh-youth-tied-pole-electrocuted-motor-pump-theft"
published_at: "2026-07-13T09:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5461b25e383_jhhjk.jpg"
keywords: ["Latest news", "Madhya Pradesh News", "Raisen", "Vigilantism", "Motor Pump Theft", "Human Rights Violation", "Mob Justice", "Arrest", "NHRC"]
---

# മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് ആരോപണം; മധ്യപ്രദേശില്‍ യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

> **Lead Summary:** ഭോപ്പാല്‍: **[**മധ്യപ്രദേശില്‍ മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചെന്ന് പരാതി. മധ്യപ്രദേശിലെ റെയ്‌സന്‍ ജില്ലയിലാണ് യുവാക്കള്‍ക്ക് നേരെ ക്രൂര പീഡനമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ റെയ്‌സന്‍ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

ഭോപ്പാല്‍: **[**മധ്യപ്രദേശില്‍ മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചെന്ന് പരാതി. മധ്യപ്രദേശിലെ റെയ്‌സന്‍ ജില്ലയിലാണ് യുവാക്കള്‍ക്ക് നേരെ ക്രൂര പീഡനമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ റെയ്‌സന്‍ പോലീസ് അറസ്റ്റ് ചെയ്തു.

കാര്‍മോദിയ എന്ന സ്ഥലത്തെ ഒരു ഫാം ഹൗസിലെ മോട്ടോര്‍ പമ്പുകള്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പ്രദേശവാസികള്‍ ഇവരെ ക്രൂര പീഡനത്തിനിരയാക്കുന്നത്. ഫാമിലെ ഒരു പോസ്റ്റില്‍ കെട്ടിയിട്ട ശേഷം മോഷമക്കുറ്റം സമ്മതിക്കാനും കൂട്ടാളികള്‍ ആരൊക്കെയെന്ന് ചോദിച്ചുമായിരുന്നു ക്രൂരത.

പിന്നാലെ വന്യമൃഗങ്ങളില്‍ നിന്ന് ഫാമിനെ സംരക്ഷിക്കാന്‍ സ്ഥാപിച്ച യന്ത്രത്തില്‍ നിന്നും ഇവരെ ഷോക്കടിപ്പിക്കുകയായിരുന്നു. വീഡിയോ പുറത്തു വന്നതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വിഷയത്തില്‍ സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തു.

അതേസമയം മോഷ്ടിച്ച 7 മോട്ടോര്‍ പമ്പ് സെറ്റുകള്‍ യുവാക്കളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ഇവര്‍ക്കെതിരെ മോഷണക്കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372072/madhya-pradesh-youth-tied-pole-electrocuted-motor-pump-theft)