---
title: "വീട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, യാത്രക്കാർക്ക് ആശ്വാസം...!  ഓണം സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ പുതിയ സർവീസുകൾ"
english_title: "Thiruvananthapuram Mangaluru Onam Special Train Announced: Timings And Dates"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372066/thiruvananthapuram-mangaluru-onam-special-train-timings"
published_at: "2026-07-13T08:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54605e53760_TRAIN.jpg"
keywords: ["Onam Special Train", "Thiruvananthapuram", "Mangaluru", "Indian Railways", "Kerala Train"]
---

# വീട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, യാത്രക്കാർക്ക് ആശ്വാസം...!  ഓണം സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ പുതിയ സർവീസുകൾ

> **Lead Summary:** **തിരുവനന്തപുരം : **ഓണം അടുത്തതോടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് വർധിക്കാനിരിക്കെ റെയിൽവേ യാത്രക്കാർക്ക് ആശ്വാസവാർത്ത. തിരുവനന്തപുരം നോർത്ത് - മംഗളൂരു ജംക്‌ഷൻ റൂട്ടിൽ ഓണം സ്പെഷൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം : **ഓണം അടുത്തതോടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് വർധിക്കാനിരിക്കെ റെയിൽവേ യാത്രക്കാർക്ക് ആശ്വാസവാർത്ത. തിരുവനന്തപുരം നോർത്ത് - മംഗളൂരു ജംക്‌ഷൻ റൂട്ടിൽ ഓണം സ്പെഷൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.

സീസണിലെ തിരക്ക് ലഘൂകരിക്കുന്നതിനും യാത്ര എളുപ്പമാക്കുന്നതിനുമായാണ് അധിക ട്രെയിൻ അനുവദിച്ചത്. കോട്ടയം, എറണാകുളം, ഷൊർണൂർ വഴി കടന്നുപോകുന്ന ഈ സ്പെഷൽ ഓഗസ്റ്റ് പകുതി മുതൽ സെപ്റ്റംബർ ആദ്യം വരെ സർവീസ് നടത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ താഴെ നൽകുന്നു.

**06093 **തിരുവനന്തപുരം നോർത്ത് - മംഗളൂരു ജംക്‌ഷൻ ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 9 വരെ എല്ലാ ബുധനാഴ്ചകളിലും ഈ ട്രെയിൻ സർവീസ് നടത്തും. രാവിലെ 9 മണിക്ക് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 9 മണിക്ക് മംഗളൂരു ജംക്‌ഷനിൽ എത്തിച്ചേരും.

**06094 **ഓഗസ്റ്റ് 13 മുതൽ സെപ്റ്റംബർ 3 വരെ എല്ലാ വ്യാഴാഴ്ചകളിലും മടക്ക സർവീസ് ഉണ്ടാകും. ഉച്ചയ്ക്ക് 3.15-ന് മംഗളൂരു ജംക്‌ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 5.30-ഓടെ തിരുവനന്തപുരത്ത് എത്തും. കോട്ടയം, എറണാകുളം, ഷൊർണൂർ വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്ക് ഏറെ സഹായകരമാകുന്ന രീതിയിലാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372066/thiruvananthapuram-mangaluru-onam-special-train-timings)