---
title: " ഇതെന്തു പരിപാടി? യാത്രയ്ക്കിടെ കണ്ടത് സഹപ്രവർത്തകനെ, പിന്നാലെ ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് പോയി കെഎസ്ആർടിസി വനിതാ കണ്ടക്ടർ, അന്വേഷണം"
english_title: "KSRTC Conductor Hands Over Ticket Machine And Cash Mid-Route In Munnar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372065/munnar-ksrtc-conductor-leaves-bus-mid-route-"
published_at: "2026-07-13T08:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5458261650c__KSRTC_Conductor_Complaint_Kerala_Transport.jpg"
keywords: ["Munnar News", "KSRTC", "Conductor Complaint", "Kottayam Bus", "Kerala Transport"]
---

#  ഇതെന്തു പരിപാടി? യാത്രയ്ക്കിടെ കണ്ടത് സഹപ്രവർത്തകനെ, പിന്നാലെ ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് പോയി കെഎസ്ആർടിസി വനിതാ കണ്ടക്ടർ, അന്വേഷണം

> **Lead Summary:** **മൂന്നാർ : ** മൂന്നാറിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്കെതിരെ ഗുരുതര അച്ചടക്കലംഘനത്തിന് പരാതി. മൂന്നാർ-അടിമാലി റൂട്ടിലെ ചെകുത്താൻമുക്കിൽ വെച്ച് അനുമതിയില്ലാതെ ഡ്യൂട്ടി അവസാനിപ്പിച്ച് കണ്ടക്ടർ വീട്ടിൽ പോയതായാണ് പരാതി. ശനിയാഴ്ച വൈകിട്ട് കോട്ടയത്തുനിന്നു മൂന്നാറിലേക്ക് സർവീസ് നടത്തിയ ബസിലായിരുന്നു സംഭവം.

## Article Content

**മൂന്നാർ : ** മൂന്നാറിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്കെതിരെ ഗുരുതര അച്ചടക്കലംഘനത്തിന് പരാതി. മൂന്നാർ-അടിമാലി റൂട്ടിലെ ചെകുത്താൻമുക്കിൽ വെച്ച് അനുമതിയില്ലാതെ ഡ്യൂട്ടി അവസാനിപ്പിച്ച് കണ്ടക്ടർ വീട്ടിൽ പോയതായാണ് പരാതി. ശനിയാഴ്ച വൈകിട്ട് കോട്ടയത്തുനിന്നു മൂന്നാറിലേക്ക് സർവീസ് നടത്തിയ ബസിലായിരുന്നു സംഭവം.

സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണമാരംഭിച്ചു. യാത്രയ്ക്കിടെ ചെകുത്താൻമുക്കിലെത്തിയപ്പോൾ, മറ്റൊരു കെഎസ്ആർടിസി ജീവനക്കാരനെ ബസിൽ കണ്ടതിനെത്തുടർന്ന് ടിക്കറ്റ് മെഷീനും പണവും ഇദ്ദേഹത്തെ ഏൽപിച്ച് കണ്ടക്ടർ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു.

മൂന്നാറിലെത്താൻ അരമണിക്കൂർ മാത്രം ബാക്കിനിൽക്കെയായിരുന്നു സംഭവം. ബസ് ഡിപ്പോയിലെത്തിയാൽ സ്റ്റേഷൻ മാസ്റ്ററുടെ അടുത്ത് ഡ്യൂട്ടി റിപ്പോർട്ട് ചെയ്ത്, പണവും മെഷീനും ഒപ്പിട്ടു നൽകിയശേഷം മാത്രമേ കണ്ടക്ടർക്ക് പോകാൻ അനുവാദമുള്ളൂ എന്നതാണ് കെഎസ്ആർടിസി ചട്ടം.

എന്നാൽ ഇത് പാലിക്കാതെ കണ്ടക്ടർ പോയതോടെ യാത്രക്കാരാണ് വിവരം ഡിപ്പോ അധികൃതരെ അറിയിച്ചത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ബസ് പതിവുപോലെ മൂന്നാറിൽ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372065/munnar-ksrtc-conductor-leaves-bus-mid-route-)