---
title: "ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുള്ള മനോവിഷമം? കുന്നംകുളത്ത് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗൃഹനാഥനും മകളും മരിച്ചു"
english_title: "Thrissur Mass Suicide Attempt: NRI Father And Daughter Die, 2 Critical"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372060/thrissur-kunnamkulam-mass-suicide-attempt-nri-family"
published_at: "2026-07-13T07:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a544dd16eb26_suicide.jpg"
keywords: ["Thrissur News", "Suicide Attempt", "NRI Death", "Kerala Family Tragedy"]
---

# ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുള്ള മനോവിഷമം? കുന്നംകുളത്ത് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗൃഹനാഥനും മകളും മരിച്ചു

> **Lead Summary:** തൃശൂര്‍: കുന്നംകുളം പഴഞ്ഞിയിൽ കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഗൃഹനാഥനും മകളും മരിച്ചു. പഴഞ്ഞി സ്വദേശി സിബി, മകൾ അലീന എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ കുടുംബത്തിലെ മറ്റ് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

തൃശൂര്‍: കുന്നംകുളം പഴഞ്ഞിയിൽ കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഗൃഹനാഥനും മകളും മരിച്ചു. പഴഞ്ഞി സ്വദേശി സിബി, മകൾ അലീന എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ കുടുംബത്തിലെ മറ്റ് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രവാസിയായിരുന്ന സിബി ഇന്നലെയാണ് നാട്ടിലെത്തിയത്. ഇതിനു പിന്നാലെയാണ് കുടുംബം കൂട്ട ആത്മഹത്യാശ്രമത്തിന് മുതിർന്നത്. ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നാണ് സിബി നാട്ടിൽ മടങ്ങിയെത്തിയതെന്നാണ് പ്രാഥമിക വിവരം.

ഇവർക്ക് മറ്റെന്തെങ്കിലും സാമ്പത്തിക ബാധ്യതകളോ മറ്റ് പ്രതിസന്ധികളോ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സിബിയുടെ മറ്റൊരു മകനാണ് വിവരം പോലീസിനെ അറിയിക്കുന്നത്. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372060/thrissur-kunnamkulam-mass-suicide-attempt-nri-family)