---
title: "നാലുമാസത്തെ ദാമ്പത്യം, ബാക്കിയായത് തീരാനൊമ്പരം...! ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; ദോഹയിൽനിന്ന് നാട്ടിലേക്ക് തിരിച്ച ഭർത്താവ് ലോഡ്ജിൽ മരിച്ചനിലയിൽ"
english_title: "Kerala Man Dies By Suicide In Bengaluru Lodge After Wife's Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372057/edathua-man-suicide-bengaluru-lodge-wife-death"
published_at: "2026-07-13T07:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5449ca5cf37_dead.jpg"
keywords: ["Edathua News", "Bengaluru Lodge Death", "Harishma Suicide", "Suicide"]
---

# നാലുമാസത്തെ ദാമ്പത്യം, ബാക്കിയായത് തീരാനൊമ്പരം...! ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; ദോഹയിൽനിന്ന് നാട്ടിലേക്ക് തിരിച്ച ഭർത്താവ് ലോഡ്ജിൽ മരിച്ചനിലയിൽ

> **Lead Summary:** **എടത്വ : **ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ ആണ് മരിച്ചത് . രണ്ട് ദിവസം മുൻപ് സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 3 മാസം ഗർഭിണിയായിരുന്നു ഹരീഷ്മ.

## Article Content

**എടത്വ : **ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ ആണ് മരിച്ചത് . രണ്ട് ദിവസം മുൻപ് സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 3 മാസം ഗർഭിണിയായിരുന്നു ഹരീഷ്മ.

നാല് മാസം മുൻപാണ് സനുക്കുട്ടനും ഹരീഷ്മയും വിവാഹിതരായത്. ഒരു മാസം മുൻപ് ജോലിക്കായി സനുക്കുട്ടൻ ദോഹയിലേക്ക് പോയതായിരുന്നു. ഭാര്യയുടെ മരണവിവരം അറിഞ്ഞ് സനുക്കുട്ടൻ നാട്ടിലേക്കു തിരിച്ചു. കണക്‌ഷൻ ഫ്ലൈറ്റിൽ ബെംഗളൂരൂവിൽ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്.

ഇതനുസരിച്ച് സഹോദരനും, ബന്ധുവും കൂടി നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല. ബെംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു. പക്ഷേ, ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പൊലീസുമായും ബന്ധപ്പെട്ടു.

ലോഡ്ജിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതോടെ ബന്ധുക്കളെത്തി, മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയിൽ നടത്തി.

*(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372057/edathua-man-suicide-bengaluru-lodge-wife-death)