---
title: "കോഴിക്കോട് വളയത്ത് മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്"
english_title: "Kozhikode Valayam Bike Accident: One Dead, One Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372041/kozhikode-valayam-bike-accident-one-dead"
published_at: "2026-07-12T21:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a53b8313b5bf_Kozhikode_Valayam_Bike_Accident.jpg"
keywords: ["Kozhikode Accident", "Valayam", "Bike Crash", "Nadapuram", "Road Accident"]
---

# കോഴിക്കോട് വളയത്ത് മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** കോഴിക്കോട് കോഴിക്കോട് നാദാപുരത്തിനടുത്ത് വളയത്ത് യുവാക്കൾ സഞ്ചരിച്ച മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. റോഡിലേക്ക് തെറിച്ച് വീണ ഒരു യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും തൽക്ഷണം മരിക്കുകയും ചെയ്തു. 

## Article Content

കോഴിക്കോട് കോഴിക്കോട് നാദാപുരത്തിനടുത്ത് വളയത്ത് യുവാക്കൾ സഞ്ചരിച്ച മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. റോഡിലേക്ക് തെറിച്ച് വീണ ഒരു യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും തൽക്ഷണം മരിക്കുകയും ചെയ്തു. 

നിരവുമ്മൽ സ്വദേശി വള്ളിൽ രാഹുൽ (28) ആണ് മരണപ്പെട്ടത്. ചുഴലി ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെ റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്നും രാഹുൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വളയം നീലാണ്ടുമ്മൽ ഇന്ന് രാത്രി എട്ടരയോടെ അപകടം.

ബൈക്കിൽ സഞ്ചരിച്ച മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു . യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട്പോയി . വളയം കുറ്റിക്കാട്ടിൽ സിപി സൺസ് ലൈറ്റ് ആൻറ് സൗണ്ട് തൊഴിലാളികളാണ് അപകടത്തിൽപെട്ടത് .

പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ വളയം കെയർ ആൻഡ് ക്യൂർ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടയിൽ ഒരു യുവാവ് മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അമ്മ: ലീല. പിതാവ് :പരേതനായ രവീന്ദ്രൻ.

സഹോദരി:രമ്യ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372041/kozhikode-valayam-bike-accident-one-dead)