---
title: "കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു;  ഓടിരക്ഷപെട്ട പ്രതിക്കായി അന്വേഷണം "
english_title: "Alappuzha Family Dispute: Man 29 Stabbed to Death by Relative"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372039/alappuzha-kanjiramchira-man-stabbed-death-family-dispute"
published_at: "2026-07-12T20:57:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a53b2e7d785f_Alappuzha_Family_Dispute.jpg"
keywords: ["Alappuzha", "Murder", "Family Dispute", "Kanjiramchira", "Manish"]
---

# കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു;  ഓടിരക്ഷപെട്ട പ്രതിക്കായി അന്വേഷണം 

> **Lead Summary:** ആലപ്പുഴ: കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ആലപ്പുഴ കാഞ്ഞിരംചിറ പുന്നക്കൽ വീട്ടിൽ മനീഷ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് 5.30 ന് മംഗലത്തെ വാടകവീട്ടിൽ വെച്ചായിരുന്നു സംഭവം. മനീഷും ബന്ധുവായ യുവാവും തമ്മിൽ വാക്കുതർക്കം രൂക്ഷമായതാണ് കത്തിക്കുത്തിൽ കലാശിച്ചത്.

## Article Content

ആലപ്പുഴ: കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ആലപ്പുഴ കാഞ്ഞിരംചിറ പുന്നക്കൽ വീട്ടിൽ മനീഷ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് 5.30 ന് മംഗലത്തെ വാടകവീട്ടിൽ വെച്ചായിരുന്നു സംഭവം. മനീഷും ബന്ധുവായ യുവാവും തമ്മിൽ വാക്കുതർക്കം രൂക്ഷമായതാണ് കത്തിക്കുത്തിൽ കലാശിച്ചത്.

തർക്കത്തിനിടെ ബന്ധു കൈവശമുണ്ടായിരുന്ന കത്തികൊണ്ട് മനീഷിനെ കുത്തുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല നടത്തിയശേഷം പ്രതി ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് ആലപ്പുഴ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. നാട്ടുകാർക്കിടയിൽ സംഭവം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372039/alappuzha-kanjiramchira-man-stabbed-death-family-dispute)