---
title: "വീട്ടിൽ നിന്ന് ഇറങ്ങിയത് ഇന്നലെ പുലർച്ചെ; ചിറ്റൂരിൽ 14-വയസ്സുകാരനെ കാണാനില്ലെന്ന് പരാതി"
english_title: "14 Year Old Boy Missing in Palakkad Chittur, CCTV Found Near Walayar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372034/palakkad-chittur-boy-missing-harish-walayar-cctv"
published_at: "2026-07-12T20:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a53a9e0c7ac0_14_Year_Old_Boy_Missing.jpg"
keywords: ["Palakkad", "Missing Boy", "Harish", "Chittur", "Walayar"]
---

# വീട്ടിൽ നിന്ന് ഇറങ്ങിയത് ഇന്നലെ പുലർച്ചെ; ചിറ്റൂരിൽ 14-വയസ്സുകാരനെ കാണാനില്ലെന്ന് പരാതി

> **Lead Summary:** പാലക്കാട്: ചിറ്റൂരിൽ നിന്ന് 14 വയസ്സുകാരനായ സ്കൂൾ വിദ്യാർഥിയെ കാണാതായി. കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെയാണ് ഇന്നലെ പുലർച്ചെ മുതൽ കാണാത്തത്. സംഭവത്തിൽ ബന്ധുക്കൾ ചിറ്റൂർ പൊലീസിൽ പരാതി നൽകി.

## Article Content

പാലക്കാട്: ചിറ്റൂരിൽ നിന്ന് 14 വയസ്സുകാരനായ സ്കൂൾ വിദ്യാർഥിയെ കാണാതായി. കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെയാണ് ഇന്നലെ പുലർച്ചെ മുതൽ കാണാത്തത്. സംഭവത്തിൽ ബന്ധുക്കൾ ചിറ്റൂർ പൊലീസിൽ പരാതി നൽകി.

ഇന്നലെ പുലർച്ചെ വീട്ടിൽ നിന്ന് സൈക്കിളിൽ പുറത്തിറങ്ങിയതാണ് ഹരീഷ്. പിന്നീട് തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന് കണ്ടെത്തിയത്. ഹരീഷിനെ വാളയാർ പരിസരത്ത് വെച്ച് കണ്ടതായി നാട്ടുകാർ പൊലീസിന് വിവരം നൽകി.

വാളയാറിന് സമീപം സൈക്കിളിൽ സഞ്ചരിക്കുന്ന ഹരീഷിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വാളയാർ, ചിറ്റൂർ, സമീപ പ്രദേശങ്ങളിൽ പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്.ചിറ്റൂർ ബോയ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ഹരീഷ്. കുട്ടിയെ കണ്ടെത്തുന്നതിനായി ഡോഗ് സ്ക്വാഡിന്റെയും സഹായം തേടിയിട്ടുണ്ട്. ഹരീഷിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചിറ്റൂർ പൊലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372034/palakkad-chittur-boy-missing-harish-walayar-cctv)