---
title: "ശുചിമുറി ഉപയോ​ഗിക്കണമെന്ന് പറഞ്ഞു; നിഷേധിച്ചിട്ടും മുറിയിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ഫ്ലീപ്കാർട്ട് ഡെലിവറി ഏജൻ്റ് അറസ്റ്റിൽ"
english_title: "Bengaluru Flipkart Delivery Agent Arrested For Harassing Woman At Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372033/bengaluru-flipkart-delivery-boy-arrested-harassment-woman"
published_at: "2026-07-12T19:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a53a3de60786_Flipkart_Delivery_Agent_Arrested.jpg"
keywords: ["Bengaluru", "Flipkart", "Delivery Boy", "Sexual Harassment", "Arrest"]
---

# ശുചിമുറി ഉപയോ​ഗിക്കണമെന്ന് പറഞ്ഞു; നിഷേധിച്ചിട്ടും മുറിയിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ഫ്ലീപ്കാർട്ട് ഡെലിവറി ഏജൻ്റ് അറസ്റ്റിൽ

> **Lead Summary:** ബെംഗളൂരു: ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ് വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. സംഭവത്തിൽ ഡെലിവറി ബോയിയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.പാഴ്സൽ എത്തിക്കാനെത്തിയതായിരുന്നു പ്രതി.

## Article Content

ബെംഗളൂരു: ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ് വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. സംഭവത്തിൽ ഡെലിവറി ബോയിയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.പാഴ്സൽ എത്തിക്കാനെത്തിയതായിരുന്നു പ്രതി.

ശുചിമുറി ഉപയോഗിക്കണമെന്ന് അത്യാവശ്യമായി ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് സമ്മതിച്ചില്ല. തന്റെ ഫ്ലാറ്റിൽ അന്യരെ കടത്തില്ലെന്ന് വ്യക്തമാക്കി. എന്നാൽ യുവതിയുടെ വാക്കുകൾ അവഗണിച്ച പ്രതി ബലമായി അകത്ത് കയറി ശുചിമുറി ഉപയോഗിച്ചു.

തിരിച്ചിറങ്ങിയ ശേഷം യുവതിയോട് അശ്ലീലമായി പെരുമാറുകയും സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവം നടന്നതിന് പിന്നാലെ യുവതി സമൂഹമാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ബെംഗളൂരു പൊലീസ് യുവതിയുമായി ബന്ധപ്പെടുകയും പിന്നീട് ഔദ്യോഗിക പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു.

സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ചതായി ഫ്ലിപ്കാർട്ടും പ്രസ്താവന ഇറക്കി. പ്രതിയെ കമ്പനിയിൽ നിന്ന് പുറത്താക്കിയതായും അന്വേഷണത്തിന് പൂർണ പിന്തുണ നൽകുമെന്നും കമ്പനി അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഡെലിവറി പാർട്ണർമാർക്ക് കൂടുതൽ സുരക്ഷാ പരിശീലനവും മേൽനോട്ടവും ഏർപ്പെടുത്തുമെന്നും ഫ്ലിപ്കാർട്ട് വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും കമ്പനി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372033/bengaluru-flipkart-delivery-boy-arrested-harassment-woman)