---
title: "ആഴമുള്ള കുളത്തിൽ മുങ്ങിത്താണു....! സുഹൃത്തുകൾക്കും രക്ഷിക്കാനായില്ല; ചേർത്തലയിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം "
english_title: "14-Year-Old Boy Drowns in Cherthala Pond While Bathing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372026/cherthala-boy-drowns-pond-bathing-mahadevan"
published_at: "2026-07-12T18:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5390b89b513_14-Year-Old_Boy_Drowns.jpg"
keywords: ["Cherthala", "Drowning", "Pond Accident", "Mahadevan", "Alappuzha"]
---

# ആഴമുള്ള കുളത്തിൽ മുങ്ങിത്താണു....! സുഹൃത്തുകൾക്കും രക്ഷിക്കാനായില്ല; ചേർത്തലയിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം 

> **Lead Summary:** ചേർത്തല: വെള്ളിയാകുളത്തിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല നഗരസഭ 19-ാം വാർഡ് സ്വദേശി മഹാദേവൻ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ദാരുണ സംഭവം.സുഹൃത്തുക്കൾക്കൊപ്പമാണ് മഹാദേവൻ കുളിക്കാനായി കുളത്തിൽ ഇറങ്ങിയത്. കുളിക്കുന്നതിനിടെ ആഴമുള്ള ഭാഗത്തേക്ക് പോയതോടെ മുങ്ങിത്താഴുകയായിരുന്നു.

## Article Content

ചേർത്തല: വെള്ളിയാകുളത്തിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല നഗരസഭ 19-ാം വാർഡ് സ്വദേശി മഹാദേവൻ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ദാരുണ സംഭവം.സുഹൃത്തുക്കൾക്കൊപ്പമാണ് മഹാദേവൻ കുളിക്കാനായി കുളത്തിൽ ഇറങ്ങിയത്. കുളിക്കുന്നതിനിടെ ആഴമുള്ള ഭാഗത്തേക്ക് പോയതോടെ മുങ്ങിത്താഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ കുറച്ച് സമയത്തിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചേർത്തലയിലെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മഹാദേവൻ.

സംഭവം അറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും വലിയ ദുഃഖത്തിലാണ്. വേനൽ അവധിക്ക് ശേഷം സ്കൂൾ തുറക്കാനിരിക്കെയാണ് കുട്ടിയുടെ മരണം. കുളങ്ങളിലും പുഴകളിലും കുളിക്കുന്നതിന് കുട്ടികൾക്ക് മേൽ മുതിർന്നവരുടെ നിരീക്ഷണം വേണമെന്ന മുന്നറിയിപ്പും നാട്ടുകാർ നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372026/cherthala-boy-drowns-pond-bathing-mahadevan)