---
title: "ദാഹിച്ചപ്പോൾ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോൾ ആസിഡ്; പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയിൽ"
english_title: "UP Woman Drinks Acid Mistaking It For Water From Sealed Bottle in Hapur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372024/up-hapur-woman-drinks-acid-sealed-water-bottle-jewellery-shop"
published_at: "2026-07-12T17:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5387049b45d_UP_Woman_Drinks_Acid.jpg"
keywords: ["Hapur", "Uttar Pradesh", "Acid", "Sealed Water Bottle", "Jewellery Shop"]
---

# ദാഹിച്ചപ്പോൾ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോൾ ആസിഡ്; പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയിൽ

> **Lead Summary:** ലഖ്‌നൗ: ദാഹമകറ്റാൻ വെള്ളമെന്ന് കരുതി കുടിച്ചത് ആസിഡ്. ഉത്തർപ്രദേശിലെ ഹാപൂരിൽ ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തിയ യുവതിക്കാണ് ദാരുണാനുഭവം. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.ജ്വല്ലറിയിൽ അമ്മയ്‌ക്കൊപ്പം എത്തിയ യുവതിക്ക് കടുത്ത ദാഹം അനുഭവപ്പെട്ടു. തുടർന്ന് കുടിവെള്ളം ആവശ്യപ്പെട്ടു.

## Article Content

ലഖ്‌നൗ: ദാഹമകറ്റാൻ വെള്ളമെന്ന് കരുതി കുടിച്ചത് ആസിഡ്. ഉത്തർപ്രദേശിലെ ഹാപൂരിൽ ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തിയ യുവതിക്കാണ് ദാരുണാനുഭവം. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.ജ്വല്ലറിയിൽ അമ്മയ്‌ക്കൊപ്പം എത്തിയ യുവതിക്ക് കടുത്ത ദാഹം അനുഭവപ്പെട്ടു. തുടർന്ന് കുടിവെള്ളം ആവശ്യപ്പെട്ടു.

ജ്വല്ലറി ജീവനക്കാരൻ അടുത്തുള്ള കടയിൽ നിന്ന് സീൽ ചെയ്ത കുപ്പിവെള്ളം വാങ്ങി നൽകി. കുപ്പി തുറന്ന് വെള്ളമെന്ന് കരുതി യുവതി കുടിച്ചപ്പോൾ പെട്ടെന്നാണ് പൊള്ളലേറ്റത്. വേദന സഹിക്കാനാകാതെ യുവതി പുറത്തേക്ക് ഓടി ദ്രാവകം തുപ്പാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സ തുടരുകയാണ്. സംഭവത്തിൽ കുപ്പി വിറ്റ കടയുടെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുപ്പി പൂർണമായും സീൽ ചെയ്ത നിലയിലായിരുന്നുവെന്ന് ജ്വല്ലറി ഉടമ ദേനു പറഞ്ഞു.

ഫ്രിഡ്ജിൽ നിന്ന് എടുത്തത് പോലെ തന്നെയാണ് ഉപഭോക്താവിന് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.സീൽ ചെയ്ത കുപ്പിയിൽ ആസിഡ് എങ്ങനെ എത്തി എന്നതിൽ പ്രദേശവാസികൾ ആശങ്കയിലാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372024/up-hapur-woman-drinks-acid-sealed-water-bottle-jewellery-shop)