---
title: "  മാഗ്ഗി കഴിച്ചിട്ട് കുറച്ചു ദിവസമായില്ലേ? എന്നാൽ ഇവിടെ കമ്മോൺ, ഇന്ന്  വെറൈറ്റി മാഗ്ഗി ഉണ്ടാക്കാം ..."
english_title: "Hot Maggi Recipe For Rainy Season: Easy 2 Minute Snack Everyone Loves"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372011/hot-maggi-recipe-rainy-season-easy-snack-malayalam"
published_at: "2026-07-12T16:29:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a53745f5440b_maggie.jpg"
keywords: ["Maggi Recipe", "Easy Snacks", "Kerala Food", "Instant Noodles"]
---

#   മാഗ്ഗി കഴിച്ചിട്ട് കുറച്ചു ദിവസമായില്ലേ? എന്നാൽ ഇവിടെ കമ്മോൺ, ഇന്ന്  വെറൈറ്റി മാഗ്ഗി ഉണ്ടാക്കാം ...

> **Lead Summary:** **** മാഗ്ഗി കൊതിയന്മാരാണ് നമ്മളിൽ പലരും. മാഗ്ഗി കഴിക്കുന്നതിന് പ്രേത്യേക സമയമൊന്നും നോക്കാറില്ലെങ്കിലും മഴയത്ത് ചൂടോടെ ആവി പറക്കുന്ന മാഗ്ഗി കഴിക്കുന്നതിനോളം സുഖം മറ്റൊന്നില്ല. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന, എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം നമ്മുടെ തിരക്കേറിയ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് . എന്നാൽ ഇന്ന് സ്വാദിഷ്ടമായ ഒരു മാഗ്ഗി തന്നെയാവാം ..

## Article Content

**** മാഗ്ഗി കൊതിയന്മാരാണ് നമ്മളിൽ പലരും. മാഗ്ഗി കഴിക്കുന്നതിന് പ്രേത്യേക സമയമൊന്നും നോക്കാറില്ലെങ്കിലും മഴയത്ത് ചൂടോടെ ആവി പറക്കുന്ന മാഗ്ഗി കഴിക്കുന്നതിനോളം സുഖം മറ്റൊന്നില്ല. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന, എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം നമ്മുടെ തിരക്കേറിയ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് . എന്നാൽ ഇന്ന് സ്വാദിഷ്ടമായ ഒരു മാഗ്ഗി തന്നെയാവാം ..

**ചേരുവകൾ**

മാഗ്ഗി

വെള്ളം

കറിവേപ്പില

മുട്ട

പച്ച മുളക്

വെളുത്തുള്ളി

ക്യാരറ്റ്, ബീൻസ്, ക്യാപ്സിക്കം

മാഗ്ഗി മസാല

എണ്ണ

മഞ്ഞൾപ്പൊടി

ഉപ്പ്

**തയ്യാറാക്കുന്ന വിധം**

*ആദ്യം തന്നെ ഒരു പാനിൽ എണ്ണ ചൂടാക്കുക. അതിലേക്ക് സവാളയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. സവാള നിറം മാറി വരുമ്പോൾ പച്ചമുളക് ,കറിവേപ്പില ക്യാരറ്റ്, ബീൻസ്, ക്യാപ്സിക്കം എന്നിവ ചേർത്ത് അല്പനേരം കൂടി വഴറ്റുക.*

*ശേഷം പച്ചക്കറികൾ വാടി വരുമ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടി ചേർക്കുക. ശേഷം അരിഞ്ഞുവെച്ച തക്കാളിയും ചേർത്ത് നന്നായി ഉടയുന്നത് വരെ വേവിക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോൾ മാഗ്ഗിയോടൊപ്പം ലഭിച്ച മസാലപ്പൊടി ചേർത്ത് ഇളക്കുക.*

*ഇനി മാഗ്ഗി നൂഡിൽസ് ഇതിലേക്ക് ചേർക്കാം. നൂഡിൽസ് പാകത്തിന് വെന്ത് വെള്ളം വറ്റി വരുന്നതുവരെ അടച്ചുവെച്ച് കുറഞ്ഞ തീയിൽ വേവിക്കുക. വെള്ളമെല്ലാം വറ്റി മാഗ്ഗി പരുവത്തിൽ ആയാൽ തീ ഓഫ് ചെയ്യാം. ചൂടോടെ കഴിക്കാൻ എടുത്തു വെക്കാം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372011/hot-maggi-recipe-rainy-season-easy-snack-malayalam)