---
title: "നഗ്നശരീരം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവിന്റെ ജന്മദിനം ആഘോഷിക്കാൻ ഹോംസ്‌റ്റേയിലെത്തിയ യുവതി കൊല്ലപ്പെട്ട സംഭവം, ഒരു മാസത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ"
english_title: "Mussoorie Homestay Murder Case: Husband Arrested After 1 Month for Killing Wife Radha Gayatri"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372010/mussoorie-homestay-murder-wife-killed-husband-arrested"
published_at: "2026-07-12T16:24:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5373942ed6d_Mussoorie_Homestay_Murder_Case.jpg"
keywords: ["Mussoorie Murder", "Radha Gayatri", "Homestay Crime", "Uttarakhand News", "Husband Arrest"]
---

# നഗ്നശരീരം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവിന്റെ ജന്മദിനം ആഘോഷിക്കാൻ ഹോംസ്‌റ്റേയിലെത്തിയ യുവതി കൊല്ലപ്പെട്ട സംഭവം, ഒരു മാസത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** ഡെറാഡൂൺ: ഭർത്താവിന്റെ ജന്മദിനം ആഘോഷിക്കാൻ മസൂറിയിലെത്തിയ യുവതി കൊല്ലപ്പെട്ട കേസിൽ ഒരുമാസത്തിന് ശേഷം ഭർത്താവ് പിടിയിൽ. ഡൽഹിയിലെ ഐടി കമ്പനി ജീവനക്കാരി രാധാഗായത്രിയാണ് ജൂൺ 15ന് മസൂറിയിലെ ഹോംസ്റ്റേയിൽ കൊല്ലപ്പെട്ടത്. ഭർത്താവ് ശ്രീചരണിനെ ഡൽഹിയിൽ നിന്ന് ഡെറാഡൂൺ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

ഡെറാഡൂൺ: ഭർത്താവിന്റെ ജന്മദിനം ആഘോഷിക്കാൻ മസൂറിയിലെത്തിയ യുവതി കൊല്ലപ്പെട്ട കേസിൽ ഒരുമാസത്തിന് ശേഷം ഭർത്താവ് പിടിയിൽ. ഡൽഹിയിലെ ഐടി കമ്പനി ജീവനക്കാരി രാധാഗായത്രിയാണ് ജൂൺ 15ന് മസൂറിയിലെ ഹോംസ്റ്റേയിൽ കൊല്ലപ്പെട്ടത്. ഭർത്താവ് ശ്രീചരണിനെ ഡൽഹിയിൽ നിന്ന് ഡെറാഡൂൺ പോലീസ് അറസ്റ്റ് ചെയ്തു.

ശ്രീചരണിന്റെ ജന്മദിനം ആഘോഷിക്കാനാണ് ഇരുവരും ഒരുമിച്ച് മസൂറിയിലെ പ്രശസ്ത ഹോംസ്റ്റേയിൽ മുറിയെടുത്തത്. എന്നാൽ പിറ്റേന്ന് രാവിലെ രാധാഗായത്രിയെ നഗ്നശരീരം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മുറിയിൽ രക്തക്കറയും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു. ആദ്യം ഭാര്യയുടെ മൂക്കിൽ നിന്ന് രക്തം വന്ന് നിലത്തു വീണതായി കണ്ടുവെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു ശ്രീചരണിന്റെ മൊഴി.

എന്നാൽ രാധാഗായത്രിയുടെ ബന്ധുക്കൾ തുടക്കം മുതൽ ഇത് കൊലപാതകമാണെന്ന് ആരോപിച്ചു. ബിയറിൽ വിഷം കലർത്തി നൽകിയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് രാധാഗായത്രിയുടെ പിതാവ് പോലീസിൽ പരാതി നൽകിയത്. മകളെ ഭർത്താവ് കൊലപ്പെടുത്തിയെന്നായിരുന്നു പരാതി.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ശ്രീചരൺ ഒളിവിൽ പോയി. മസൂരിയിൽ പോകുന്ന കാര്യം മകൾ തങ്ങളോട് പറഞ്ഞിരുന്നില്ലെന്നും ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിലേക്ക് പോകുന്നതായാണ് അറിയിച്ചിരുന്നതെന്നും പിതാവ് പറഞ്ഞു. മുമ്പും സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് ഭർത്താവിന്റെ വീട്ടിൽ പീഡനം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372010/mussoorie-homestay-murder-wife-killed-husband-arrested)