---
title: "'ഒറ്റ പാർട്ടിക്ക് എന്ന രീതി മാറിയ തീരൂ....:  എൽഡിഎഫാണ് വലുത് , പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ് ' - ബിനോയ് വിശ്വം "
english_title: "CPI Demands Deputy Opposition Leader Post, Binoy Viswam Says LDF Unity Needs Power Sharing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371986/cpi-demands-deputy-opposition-leader-post-binoy-viswam-"
published_at: "2026-07-12T12:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a533eda7ee42_binoy_viswam_and_pinarayivijayn.jpg"
keywords: ["Kerala Politics", "CPI", "CPM", "LDF", "Binoy Viswam", "Kerala Assembly", "Pinarayi Vijayan"]
---

# 'ഒറ്റ പാർട്ടിക്ക് എന്ന രീതി മാറിയ തീരൂ....:  എൽഡിഎഫാണ് വലുത് , പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ് ' - ബിനോയ് വിശ്വം 

> **Lead Summary:** **തിരുവനന്തപുരം: **പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച ആവശ്യത്തിൽ ഉറച്ചുനിന്ന് സിപിഐ. മുന്നണിയിൽ എല്ലാ സ്ഥാനങ്ങളും പങ്കുവെച്ച് മുന്നോട്ട് പോകണമെന്നും, എല്ലാ സ്ഥാനങ്ങളും ഒരു പാർട്ടിക്ക് മാത്രമായി നിലനിർത്തുന്ന രീതി മാറണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച ആവശ്യത്തിൽ ഉറച്ചുനിന്ന് സിപിഐ. മുന്നണിയിൽ എല്ലാ സ്ഥാനങ്ങളും പങ്കുവെച്ച് മുന്നോട്ട് പോകണമെന്നും, എല്ലാ സ്ഥാനങ്ങളും ഒരു പാർട്ടിക്ക് മാത്രമായി നിലനിർത്തുന്ന രീതി മാറണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.

എൽഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെങ്കിൽ ഈ പങ്കുവെക്കൽ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും എല്ലാ സ്ഥാനവും ഒറ്റ പാർട്ടിക്ക് എന്ന രീതി മാറിയ തീരൂ. കീഴ് വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല.

എല്ലാ കീഴ് വഴക്കം മാറേണ്ടി വന്നാൽ മാറിയേ തീരൂവെന്നും കീഴ്വഴക്കമല്ല എൽഡിഎഫാണ് വലുതെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, അത് മുന്നണിയിൽ പങ്കുവെക്കപ്പെടണം. സിപിഐയുടെ ഈ ആവശ്യം മുന്നണിയെ ദുർബലപ്പെടുത്താനല്ല, മറിച്ച് എൽഡിഎഫിനെ കൂടുതൽ ശക്തമാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെങ്കിൽ പങ്കുവെക്കൽ അനിവാര്യമാണ്. മുഖ്യമന്ത്രി പട്ടം വേണ്ടെന്ന് വെച്ച പാർട്ടിയാണ് ഞങ്ങൾ. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന് എന്ത് വലിപ്പമാണ് ഉള്ളത്. പക്ഷേ എൽഡിഎഫിനുള്ളിൽ ആ ബോധ്യം വേണം. ജനാധിപത്യപരമാകുമ്പോൾ മുന്നണിയിൽ എല്ലാ സ്ഥാനവും പങ്കുവെച്ചാണ് മുന്നോട്ട് പോകേണ്ടത്.

പരസ്യമായിട്ടല്ല ഇക്കാര്യം സിപിഐ ആദ്യം പറഞ്ഞത്. സിപിഐ-സിപിഎം ചർച്ചകളിൽ മാന്യമായിട്ടാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. അതിനായി സിപിഐ നൽകി കത്തുകളുണ്ട് സിപിഎമ്മിന്റെ മറുപടികളുമുണ്ട്. ഇതൊന്നും അറിയാതെ സിപിഐ പുറത്ത് പറഞ്ഞത് എന്തോ അപരാധമായി എന്ന് പറയുന്നത് ശരിയല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371986/cpi-demands-deputy-opposition-leader-post-binoy-viswam-)