---
title: "ഫിൻലൻഡിൽ കാണാതായ വിദ്യാർത്ഥിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം"
english_title: "Missing Indian Student Manideep Reddy Found Dead In Finland, Family Suspects Foul Play"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371978/finland-missing-indian-student-manideep-reddy-found-dead"
published_at: "2026-07-12T11:29:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a532d6d7cbc9_death.jpg"
keywords: ["Finland News", "Lappeenranta University", "Missing Student", "NBI Investigation"]
---

# ഫിൻലൻഡിൽ കാണാതായ വിദ്യാർത്ഥിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം

> **Lead Summary:** ** ഹെൽസിങ്കി: ** ഫിൻലൻഡിൽ കാണാതായ 18 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർത്ഥി മണിദീപ് റെഡ്ഡിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ലപ്പീൻറാന്ത-ലഹ്തി യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ സോഫ്റ്റ്‍വെയർ ആൻ്റ് സിസ്റ്റംസിൽ എഞ്ചിനീയറിങ് കോഴ്സ് ചെയ്തുവരികയായിരുന്നു മണിദീപ് റെഡ്ഡി.

## Article Content

** ഹെൽസിങ്കി: ** ഫിൻലൻഡിൽ കാണാതായ 18 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർത്ഥി മണിദീപ് റെഡ്ഡിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ലപ്പീൻറാന്ത-ലഹ്തി യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ സോഫ്റ്റ്‍വെയർ ആൻ്റ് സിസ്റ്റംസിൽ എഞ്ചിനീയറിങ് കോഴ്സ് ചെയ്തുവരികയായിരുന്നു മണിദീപ് റെഡ്ഡി.

ഇക്കഴിഞ്ഞ മെയ് മാസം മുതൽ വിദ്യാർത്ഥിയെ കാണാതായിരുന്നു. മെയ് അഞ്ചിന് ലഹ്തിയിൽ നിന്ന് ട്രെയിൻ മാർഗം തലസ്ഥാനമായ ഹെൽസിങ്കിയിൽ എത്തിയ മണിദീപിനെ വൈകുന്നേരം എട്ടുമണിയോടെ ക്രുനുവുറെൻ്റയിലെ ഒരു സൂപ്പർമാർക്കറ്റിൽ വെച്ചാണ് അവസാനമായി കണ്ടത്. തുടർന്ന് വിദ്യാർത്ഥിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

ജൂലൈ ഒൻപതിന് അധികൃതർ നടത്തിയ തെരച്ചിലിലാണ് കടലിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തോടൊപ്പം ലഭിച്ച വാലറ്റിൽ മണിദീപിന്റെ ഐഡന്റിറ്റി കാർഡ്, അമ്മയുടെ ബാങ്ക് കാർഡ്, ഇന്ത്യൻ കറൻസി എന്നിവ ഉണ്ടായിരുന്നതിനാലാണ് മരിച്ചത് മണിദീപാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഫിൻലൻഡ് പൊലീസ് അറിയിച്ചു.

അതേസമയം വിദ്യാ‍ർത്ഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. സംഭവം നാഷണൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ അന്വേഷിച്ചു വരികയാണെന്നും കേസിൽ കുറ്റകൃത്യം കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371978/finland-missing-indian-student-manideep-reddy-found-dead)