---
title: "പൂച്ച  ഒടുവിൽ കൂട്ടിൽ .....!  കോഴിക്കോട് ലഹരി മാഫിയാ തലവൻ  'പൂച്ച അർഷാദ്' പൊലീസ് പിടിയിൽ, കുടുക്കിയത് ഓപ്പറേഷൻ തൂഫാൻ "
english_title: "Kozhikode Drug Gang Leader 'Pocha' Arshad Arrested By Kasaba Police In Operation Thoofan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371972/kozhikode-drug-gang-leader-pocha-arshad-arrested-operation-thoofan"
published_at: "2026-07-12T10:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5323438afd5_arrest.jpg"
keywords: ["Drug Case", "Operation Thoofan", "Kasaba Police", "MDMA", "Kerala Police", "Drug Mafia"]
---

# പൂച്ച  ഒടുവിൽ കൂട്ടിൽ .....!  കോഴിക്കോട് ലഹരി മാഫിയാ തലവൻ  'പൂച്ച അർഷാദ്' പൊലീസ് പിടിയിൽ, കുടുക്കിയത് ഓപ്പറേഷൻ തൂഫാൻ 

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് നഗരത്തിലെ ലഹരി മാഫിയാ സംഘത്തിലെ പ്രധാനിയായ യുവാവ് പൊലീസ് പിടിയിൽ. 'പൂച്ച അർഷാദ്' എന്നറിയപ്പെടുന്ന പി.വി. അർഷാദിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി മൂന്നിലധികം ലഹരിക്കേസുകളിൽ പ്രതിയാണ് ഇയാൾ.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് നഗരത്തിലെ ലഹരി മാഫിയാ സംഘത്തിലെ പ്രധാനിയായ യുവാവ് പൊലീസ് പിടിയിൽ. 'പൂച്ച അർഷാദ്' എന്നറിയപ്പെടുന്ന പി.വി. അർഷാദിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി മൂന്നിലധികം ലഹരിക്കേസുകളിൽ പ്രതിയാണ് ഇയാൾ.

കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ മാവൂർ സ്വദേശി സലാമിന് എംഡിഎംഎ എത്തിച്ചുനൽകിയത് അർഷാദാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. നഗരത്തിൽ ലഹരി സംഘങ്ങൾക്കെതിരെ പൊലീസ് ശക്തമായി നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായാണ് അർഷാദിനെ പിടികൂടാനായത്.

അഞ്ച് വർഷം മുൻപ് മാവൂരിലെ ഒരു ഹോട്ടലിൽ അർഷാദിന്റെ നേതൃത്വത്തിൽ ലഹരിപ്പാർട്ടി നടത്തുന്നതിനിടെ പൊലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. അന്ന് അർഷാദിന്റെ പേരിലായിരുന്നു ഹോട്ടൽ മുറി ബുക്ക് ചെയ്തിരുന്നത്. റെയ്ഡിൽ 500 ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എംഡിഎംഎയുമാണ് ഇയാളുടെ സംഘത്തിൽ നിന്നും പിടിച്ചെടുത്തത്.

ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് അന്ന് പിടികൂടിയത്. വാഗമൺ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കുന്നതിൽ അർഷാദിന് നിർണ്ണായക പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371972/kozhikode-drug-gang-leader-pocha-arshad-arrested-operation-thoofan)