---
title: "അർധരാത്രിയിലും ഫോൺ വരും, അവധി ദിവസങ്ങളിൽ പോലും ഓഫിസിൽ പോകണം; സർക്കാർ ജോലി ഉപേക്ഷിക്കാനൊരുങ്ങി യുവതി"
english_title: "31-Year-Old indian Govt Employee Quits Job Despite 80 Lakh Savings Due to Mental Stress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371968/indian-govt-job-resignation-mental-stress-reddit-viral"
published_at: "2026-07-12T10:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a531dd448619_31-Year-Old_indian_Govt_Employee_Quits_Job_Despite.jpg"
keywords: ["Govt Job", "Mental Health", "Work Stress", "Career Decision", "Public Sector Job"]
---

# അർധരാത്രിയിലും ഫോൺ വരും, അവധി ദിവസങ്ങളിൽ പോലും ഓഫിസിൽ പോകണം; സർക്കാർ ജോലി ഉപേക്ഷിക്കാനൊരുങ്ങി യുവതി

> **Lead Summary:** ബാങ്കിൽ 80 ലക്ഷം രൂപ സമ്പാദ്യം, കടബാധ്യതകളില്ല, ജീവിതകാലം മുഴുവൻ സുരക്ഷയുള്ള സർക്കാർ ജോലി. പക്ഷേ ഇതെല്ലാം ഉപേക്ഷിച്ച് മനസമാധാനത്തിനായി ഒരു ചെറിയ പട്ടണത്തിലേക്ക് മാറാൻ തീരുമാനിച്ചിരിക്കുകയാണ് 31 വയസ്സുള്ള ഒരു ഇന്ത്യക്കാരി യുവതി. അവരുടെ ഈ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്.

## Article Content

ബാങ്കിൽ 80 ലക്ഷം രൂപ സമ്പാദ്യം, കടബാധ്യതകളില്ല, ജീവിതകാലം മുഴുവൻ സുരക്ഷയുള്ള സർക്കാർ ജോലി. പക്ഷേ ഇതെല്ലാം ഉപേക്ഷിച്ച് മനസമാധാനത്തിനായി ഒരു ചെറിയ പട്ടണത്തിലേക്ക് മാറാൻ തീരുമാനിച്ചിരിക്കുകയാണ് 31 വയസ്സുള്ള ഒരു ഇന്ത്യക്കാരി യുവതി. അവരുടെ ഈ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്.

കഴിഞ്ഞ ഏഴ് വർഷമായി ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി റെഡിറ്റ് ഫോറത്തിലാണ് തന്റെ അനുഭവം പങ്കുവച്ചത്. അടുത്തിടെ മറ്റൊരു വകുപ്പിലേക്ക് മാറ്റം കിട്ടിയതോടെയാണ് ജീവിതം തലകീഴായതെന്ന് അവർ പറയുന്നു.

> "അർധരാത്രിയിലും ഫോൺ വരും. അവധി ദിവസങ്ങളിൽ പോലും ഓഫിസിൽ പോകണം. അസുഖം കാരണം ലീവിലിരിക്കുമ്പോൾ പോലും വിളിച്ചുവരുത്തി. ദിവസം 9 മുതൽ 10 മണിക്കൂർ ജോലി ചെയ്തിട്ടും 'നീ ഒന്നും ചെയ്യുന്നില്ല' എന്ന പരിഹാസമാണ് കേൾക്കുന്നത്" എന്നാണ് യുവതിയുടെ വാക്കുകൾ.

ഇനി 25-30 വർഷം ഇതുപോലെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും മാനസികമായി പൂർണമായും തകർന്നുപോയെന്നും അവർ വ്യക്തമാക്കി. അതിനാൽ ജോലി രാജിവച്ച് ലളിതമായ ജീവിതം നയിക്കാനാണ് തീരുമാനം. കൈയിലുള്ള സമ്പാദ്യം നിക്ഷേപിച്ചും ട്രേഡിങ്ങിൽ നിന്നും പലിശ വരുമാനത്തിൽ നിന്നും ജീവിക്കാമെന്നാണ് കണക്കുകൂട്ടൽ.

ഈ തീരുമാനം ശരിയാണോ എന്ന് ചോദിച്ചുള്ള പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് വന്നത്. സമ്മർദ്ദത്തിലിരിക്കുമ്പോൾ പെട്ടെന്ന് രാജിവയ്ക്കരുതെന്നും, ആദ്യം മെഡിക്കൽ ലീവ് എടുത്ത് മാനസികാരോഗ്യം വീണ്ടെടുക്കണമെന്നും പലരും ഉപദേശിച്ചു. അവധി ദിവസങ്ങളിൽ ജോലിക്ക് വിളിക്കുന്നത് സ്ത്രീകൾക്ക് സുരക്ഷാ പ്രശ്നമാണെന്നും എച്ച്.ആർ അല്ലെങ്കിൽ വനിതാ കമ്മീഷന് പരാതി നൽകണമെന്നും ചിലർ നിർദേശിച്ചു.

ജോലിയും പണവും മാത്രമല്ല ജീവിതം എന്ന പാഠമാണ് ഈ യുവതിയുടെ തീരുമാനം മുന്നോട്ട് വയ്ക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371968/indian-govt-job-resignation-mental-stress-reddit-viral)