---
title: "അവസാന നിമിഷം അർജന്റീനയുടെ മാന്ത്രികത; സ്വിറ്റ്‌സർലൻഡിനെ തകർത്ത് സെമിഫൈനലിൽ; തുടർച്ചയായ രണ്ടാം തവണയും മുന്നേറ്റം"
english_title: "Argentina Beat Switzerland 3-1 to Reach Semi Final, Will Face England Next"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371962/argentina-beat-switzerland-3-1-world-cup-quarter-final-semi-england-"
published_at: "2026-07-12T09:42:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a531536a33f2_mess.jpg"
keywords: ["Messi", "World Cup", "Julian Alvarez", "Lautaro Martinez", "Argentina Vs England Semi"]
---

# അവസാന നിമിഷം അർജന്റീനയുടെ മാന്ത്രികത; സ്വിറ്റ്‌സർലൻഡിനെ തകർത്ത് സെമിഫൈനലിൽ; തുടർച്ചയായ രണ്ടാം തവണയും മുന്നേറ്റം

> **Lead Summary:** **കാൻസാസ് സിറ്റി: ** ലോകഫുട്ബോളിലെ നിലവിലെ ചാമ്പ്യന്മാർ ഒരിക്കൽ കൂടി തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നു. കാൻസാസ് സിറ്റിയിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന സെമിഫൈനലിലേക്ക് .

## Article Content

**കാൻസാസ് സിറ്റി: ** ലോകഫുട്ബോളിലെ നിലവിലെ ചാമ്പ്യന്മാർ ഒരിക്കൽ കൂടി തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നു. കാൻസാസ് സിറ്റിയിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന സെമിഫൈനലിലേക്ക് .

പത്തുപേരുമായി ചുരുങ്ങിയ സ്വിസ് പടയ്ക്കെതിരെ അവസാന നിമിഷം വരെ പൊരുതിയാണ് മെസ്സിയും സംഘവും സെമി ബർത്ത് ഉറപ്പിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ അറുപത്തിയേഴാം മിനിറ്റിൽ സ്വിറ്റ്സർലാൻഡിന് വേണ്ടി ഡാൻൻഡോയെ സമനില ഗോൾ നേടി.

എഴുപത്തിരണ്ടാം മിനിറ്റിൽ സ്വിസ് താരം ബ്രീത് എംബോളോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ സ്വിറ്റ്‌സർലൻഡ് പൂർണ്ണമായും പ്രതിരോധത്തിലായി. തുടർന്ന് പത്തുപേരുമായി ചുരുങ്ങിയ സ്വിസ് പ്രതിരോധമതിലിനെ തകർക്കാൻ അർജന്റീന വിയർത്ത കാഴ്ചയാണ് കണ്ടത് .

ഒടുവിൽ 112-ാം മിനിറ്റിൽ സ്വിസ് പ്രതിരോധം തകർത്ത് ഹൂലിയൻ അൽവാരസ് അർജന്റീനയ്ക്ക് വിജയഗോൾ സമ്മാനിച്ചു. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ലൗത്താരോ മാർട്ടിനസ് കൂടി സ്കോർ ചെയ്തതോടെ അർജന്റീനയുടെ വിജയം പൂർണ്ണമായി.

തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അർജന്റീന അവസാന നിമിഷം ഗോൾ നേടി വിജയിക്കുന്നത്. നിലവിലെ ചാമ്പ്യന്മാർ ഇതോടെ തുടർച്ചയായി രണ്ടാം തവണയും സെമിഫൈനലിലേക്ക് പ്രവേശിച്ചു. കരുത്തരായ ഇംഗ്ലണ്ടാണ് സെമിയിൽ അർജന്റീനയുടെ എതിരാളികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371962/argentina-beat-switzerland-3-1-world-cup-quarter-final-semi-england-)