---
title: "സ്വന്തം സഹോദരിയെയും വെറുതെ വിട്ടില്ല, പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച 19-കാരൻ അറസ്റ്റിൽ, കുടുക്കിയത് ഗൂഗിളിന്റെ ജാഗ്രത"
english_title: "19 Year Old Arrested in Kanpur for Recording Sister's Private Videos, Google Alerted Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371954/kanpur-19-year-old-arrested-private-videos-google-alert-police"
published_at: "2026-07-12T09:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69944d32d4961_gcc_arested_.jpg"
keywords: ["Kanpur News", "Cyber Crime", "Hidden Camera", "Google Drive", "UP Police", "Obscene Videos", "POCSO", "Sister Private Video", "National Cyber Crime Portal"]
---

# സ്വന്തം സഹോദരിയെയും വെറുതെ വിട്ടില്ല, പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച 19-കാരൻ അറസ്റ്റിൽ, കുടുക്കിയത് ഗൂഗിളിന്റെ ജാഗ്രത

> **Lead Summary:** **ലഖ്നൗ: ** കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും ഉൾപ്പെടെയുള്ള പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച 19-കാരൻ അറസ്റ്റിൽ . യുപി പൊലീസാണ് കാൻപൂർ സ്വദേശിയായ യുവാവിനെയാണ് ഗൂഗിളിന്റെ അതീവ ജാഗ്രതയോടെയുള്ള ഇടപെടലിനെത്തുടർന്ന് പിടികൂടിയത്.

## Article Content

**ലഖ്നൗ: ** കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും ഉൾപ്പെടെയുള്ള പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച 19-കാരൻ അറസ്റ്റിൽ . യുപി പൊലീസാണ് കാൻപൂർ സ്വദേശിയായ യുവാവിനെയാണ് ഗൂഗിളിന്റെ അതീവ ജാഗ്രതയോടെയുള്ള ഇടപെടലിനെത്തുടർന്ന് പിടികൂടിയത്.

അന്താരാഷ്ട്ര നിയമങ്ങൾ പോലും ലംഘിച്ച് സ്വന്തം സഹോദരിമാരുടെ സ്വകാര്യ ദൃശ്യങ്ങൾ പോലും യുവാവ് ഒളിക്യാമറ ഉപയോഗിച്ച് പകർത്തിയതായി പൊലീസ് വ്യക്തമാക്കുന്നു. ചില പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ ദൃശ്യങ്ങളും ഇയാൾ പകർത്തിയിരുന്നു.

രഹസ്യമായി പകർത്തിയ ദൃശ്യങ്ങളെല്ലാം ​ഗൂ​ഗിൾ ഡ്രൈവിലാണ് പ്രതി അപ് ലോഡ് ചെയ്തിരുന്നത്. ഇതോടെ ​ഗൂ​ഗിളിന്റെ ഓട്ടോമാറ്റഡ് സംവിധാനം ഇത് തിരിച്ചറിയുകയും പ്രതിയുടെ ​​ഗൂ​ഗിൾ അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. പിന്നാലെ ​'നാഷണൽ സെന്റർ ഫോൺ മിസ്സിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രനെ' ​ഗൂ​ഗിൾ വിവരമറിയിച്ചു.

ഇവിടെനിന്ന് നാഷണൽ സൈബർ ക്രൈംറിപ്പോർട്ടിങ് പോർട്ടലിലും തുടർന്ന് സൈബർ പൊലീസിലും വിവരമെത്തി. ഇതോടെ യുപി പൊലീസ് ഇമെയിൽ ഐഡിയും മൊബൈലിന്റെ ഐഎംഇഐ നമ്പറും ഐപി അഡ്രസും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പ്രതിയുടെ ഫോണിൽനിന്ന് ഒട്ടേറെ അശ്ലീലദൃശ്യങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. ഈ ദൃശ്യങ്ങൾ പ്രതി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371954/kanpur-19-year-old-arrested-private-videos-google-alert-police)