---
title: "നിഷ്കളങ്ക ബാല്യത്തെ പിച്ചിച്ചീന്തി .....! കളിച്ചു കൊണ്ടിരിക്കെ തട്ടിക്കൊണ്ടുപോയി  ബലാത്സംഗം ചെയ്തു, ഇരുമ്പ് കമ്പി ഉപയോഗിച്ച് തലക്കടിച്ച് കൊന്നു; രണ്ട്  പേർ അറസ്റ്റിൽ"
english_title: "7 Year Old Girl Raped and Murdered in Ghaziabad Uttar Pradesh, 2 Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371950/ghaziabad-7-year-old-girl-rape-murder-2-arrested-uttar-pradesh-"
published_at: "2026-07-12T08:39:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5305ae8f2d9_crime.jpg"
keywords: ["Ghaziabad News", "Uttar Pradesh Crime", "Child Rape Murder", "POCSO Case", "Bihar Migrant Worker", "Nandgram", "UP Police", "Crime News India"]
---

# നിഷ്കളങ്ക ബാല്യത്തെ പിച്ചിച്ചീന്തി .....! കളിച്ചു കൊണ്ടിരിക്കെ തട്ടിക്കൊണ്ടുപോയി  ബലാത്സംഗം ചെയ്തു, ഇരുമ്പ് കമ്പി ഉപയോഗിച്ച് തലക്കടിച്ച് കൊന്നു; രണ്ട്  പേർ അറസ്റ്റിൽ

> **Lead Summary:** **ലഖ്നൗ: ** കൊടും ക്രൂരത... ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ബീഹാറില്‍ നിന്നെത്തി നിര്‍മാണ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മകളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വീടിനടുത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് രണ്ടംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

## Article Content

**ലഖ്നൗ: ** കൊടും ക്രൂരത... ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ബീഹാറില്‍ നിന്നെത്തി നിര്‍മാണ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മകളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വീടിനടുത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് രണ്ടംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ കുട്ടിയെ സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന മാളിന്റെ ബേസ്‌മെന്റിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് പോലീസ് പറയുന്നത്. പിന്നീട് ഇരുമ്പ് കമ്പി ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തി അവിടെ ഉപേക്ഷിച്ചു.

ശനിയാഴ്ച നാട്ടുകാരാണ് മൃതദേഹം കണ്ടെത്തി പോലീസിനെ അറിയിച്ചത്. തലക്കേറ്റ ആഘാതമാണ് മരണകാരണമെന്നും മരിക്കുന്നതിന് മുമ്പ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു.

ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് നന്ദഗ്രാം എസിപി പ്രിയശ്രീ പാല്‍ അറിയിച്ചു. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയാണ്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371950/ghaziabad-7-year-old-girl-rape-murder-2-arrested-uttar-pradesh-)