---
title: "കണ്ണൂര്‍ ചാലോട് കാർ അപകടം; മരണം അഞ്ചായി, മരിച്ചത് തൃശൂര്‍ സ്വദേശി ആദിത്യ കൃഷ്ണ"
english_title: "Kannur Chalode Car Accident: five Death, Friends Returning Wedding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371940/kannur-chalode-car-accident-five-death-friends-returning-wedding"
published_at: "2026-07-12T06:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51aec75eed3_kannur_accident.jpg"
keywords: ["Latest News", "Kannur Car Accident", "Chalode Accident", "Five Death"]
---

# കണ്ണൂര്‍ ചാലോട് കാർ അപകടം; മരണം അഞ്ചായി, മരിച്ചത് തൃശൂര്‍ സ്വദേശി ആദിത്യ കൃഷ്ണ

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ ചാലോട് വാഹനാപകടത്തിൽ മരണം അഞ്ചായി. മരിച്ചത് അപകടത്തിൽ ഗരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി ആദിത്യ കൃഷ്ണ. വെള്ളിയാഴ്ച അർദ്ധ രാത്രി കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

## Article Content

**കണ്ണൂർ: ** കണ്ണൂർ ചാലോട് വാഹനാപകടത്തിൽ മരണം അഞ്ചായി. മരിച്ചത് അപകടത്തിൽ ഗരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി ആദിത്യ കൃഷ്ണ. വെള്ളിയാഴ്ച അർദ്ധ രാത്രി കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടിപൊളിച്ചാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ചവരിൽ മൂന്ന് പേർ മലയാളികളാണ്. യു പി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് നേരത്തെ മരിച്ചത്.

ഇവർക്കൊപ്പം സഞ്ചരിച്ച തൃശൂർ സ്വദേശിയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരിച്ചത് .ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

തന്റെ അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കർണാടക സ്വദേശികളായ നാല് കൂട്ടുകാരുമൊത്താണ് അലവിൽ സ്വദേശിയായ ഷാൻ ബെംഗളൂരുവിൽനിന്ന് വൈകീട്ട് നാട്ടിലേക്ക് പുറപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി മുതൽ ഞായറാഴ്ച വരെ നീളുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഷാനും നാല് സുഹൃത്തുക്കളും കൂടി എത്തിയത്.

വീട്ടിലെത്താൻ വെറും അരമണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ്, സന്തോഷം നിറഞ്ഞ ആ യാത്ര മരണത്തിലേക്ക് വഴിമാറിയത് .വിവാഹാഘോഷത്തിന് അണിയാനുള്ള വസ്ത്രങ്ങളടക്കം കാറിൽ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.

മരത്തിലിടിച്ച് തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തതെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. ഓരോരുത്തരെയായി ഓരോ ആംബുലൻസിലായി കയറ്റിവിട്ടു.

തന്റെ ആംബുലൻസിൽ കയറ്റിയ ആൾക്ക് സി.പി.ആർ. കൊടുക്കാൻ ശ്രമിച്ചെങ്കിലും നില കൂടുതൽ വഷളാണെന്ന് തോന്നിയതിനാൽ ഉടൻ ആസ്പത്രിയിലേക്ക് പോകുകയായിരുന്നു .

അപകടവിവരമറിഞ്ഞ് അർധരാത്രി 12.30-ഓടെയാണ് വിവാഹവീട്ടിൽനിന്ന് ബന്ധുക്കൾ ചാലയിലെ ബി.എം.എച്ച്. ആസ്പത്രിയിലെത്തി. കൂടെ അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങളും മറ്റും ബന്ധുക്കൾക്ക് അറിവുണ്ടായിരുന്നില്ല.

രണ്ടു മാസം മുൻപാണ് ഷാനും സുഹൃത്തുക്കളും പഠനം പൂർത്തിയാക്കി ബെംഗളൂരുവിലെ വിവിധ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ചത്. ഒരേ കോളേജിലെ സഹപാഠികളായിരുന്ന ഇവർ.

ജോലിയിൽ പ്രവേശിച്ച ശേഷമുള്ള ആദ്യത്തെ ഒത്തുചേരലിന്റെ സന്തോഷത്തിലായിരുന്നു. എന്നാൽ, ആ സന്തോഷയാത്ര ദുരന്തത്തിൽ അവസാനിച്ചതിന്റെ ഞെട്ടലിലാണ് ഇപ്പോൾ സുഹൃത്തുക്കളും ബന്ധുക്കളും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371940/kannur-chalode-car-accident-five-death-friends-returning-wedding)