---
title: "ആറ് ദിവസത്തിനിടെ അഞ്ച് ഗർഭിണികൾ മരിച്ചു; രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ അനാസ്ഥയെന്ന് ആരോപണം, ഒടുവിൽ ഓപ്പറേഷൻ തിയേറ്റർ പൂട്ടി"
english_title: "5 Pregnant Women Die , Bhilwara Govt Hospital Rajasthan, Bacterial Infection Suspected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371937/bhilwara-govt-hospital-5-pregnant-women-death-bacterial-infection"
published_at: "2026-07-12T06:12:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5278aa6f214_KSEB_Worker_Death.jpg"
keywords: ["Latest News", "MG Hospital Bhilwara", "Maternal Death Rajasthan", "Pregnant Women Die"]
---

# ആറ് ദിവസത്തിനിടെ അഞ്ച് ഗർഭിണികൾ മരിച്ചു; രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ അനാസ്ഥയെന്ന് ആരോപണം, ഒടുവിൽ ഓപ്പറേഷൻ തിയേറ്റർ പൂട്ടി

> **Lead Summary:** **ജയ്പൂർ: **രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ച് ഗർഭിണികൾ മരിച്ചു. 

## Article Content

**ജയ്പൂർ: **രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ച് ഗർഭിണികൾ മരിച്ചു. 

മാതൃ-ശിശു ആരോഗ്യ വിഭാഗത്തിൽ നടന്ന അസ്വാഭാവിക മരണങ്ങൾ മെഡിക്കൽ അനാസ്ഥയെന്ന് ആരോപിച്ച് വൻ പ്രതിഷേധം ഉയർന്നു. മെഡിക്കൽ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് രോഗികളുടെ കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്.

ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ശേഖരിച്ച കൾച്ചർ സാമ്പിളുകളിൽ അപകടകരമായ ബാക്ടീരിയൽ അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് പ്രാഥമിക വിവരം. എന്നാൽ ഈ ആരോപണങ്ങൾ ആശുപത്രി അധികൃതരും ജില്ലാ കളക്ടർ ജാസ്മീത് സിംഗ് സന്ധുവും നിഷേധിച്ചു.

മരിച്ച ഓരോ സ്ത്രീക്കും വ്യത്യസ്തമായ ആരോഗ്യപ്രശ്നങ്ങളും സങ്കീർണതകളും ഉണ്ടായിരുന്നുവെന്നും അണുബാധയല്ല മരണകാരണമെന്നും അവർ വ്യക്തമാക്കി.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസമായി ഓപ്പറേഷൻ തിയേറ്റർ പൂർണമായും അടച്ചിട്ട് അണുമുക്തമാക്കുന്ന ജോലികൾ നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

അതേസമയം ആശുപത്രിയിലെ തിരക്കും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് ദുരന്തത്തിന് പിന്നിലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. പ്രതിദിനം 30 മുതൽ 40 വരെ സിസേറിയൻ ശസ്ത്രക്രിയ നടക്കുന്ന ഈ ആശുപത്രിയിൽ വെറും 8 സർജിക്കൽ ഇൻസ്ട്രുമെന്റ് സെറ്റുകൾ മാത്രമാണുള്ളത്.

ഒരു സെറ്റ് വീണ്ടും ഉപയോഗിക്കണമെങ്കിൽ കുറഞ്ഞത് 3 മണിക്കൂർ അണുമുക്തമാക്കണം. എന്നാൽ രോഗികളുടെ തിരക്ക് കാരണം ഈ മാനദണ്ഡം പാലിക്കാതെ ഉപകരണങ്ങൾ ഉപയോഗിച്ചതാണ് അണുബാധയ്ക്ക് കാരണമായതെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371937/bhilwara-govt-hospital-5-pregnant-women-death-bacterial-infection)