---
title: "ഒരേ ദിവസം ഇരട്ട ദുഃഖം...! സഹോദരന്റെ മരണവിവരമറിഞ്ഞ് എത്തിയ സഹോദരിയും കോഴിക്കോട് മരിച്ചു"
english_title: "Kozhikode: Sister Dies of Shock After Hearing Brother's Death News"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371922/kozhikode-sister-dies-after-brother-death-news-manantalapalam"
published_at: "2026-07-11T21:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a52672cc3baf_Death_News.jpg"
keywords: ["Kozhikode", "Nasar", "Naseema", "Double Death", "Death News", "Kozhikode News", "Sudden Death", "Family Tragedy", "Muslim League"]
---

# ഒരേ ദിവസം ഇരട്ട ദുഃഖം...! സഹോദരന്റെ മരണവിവരമറിഞ്ഞ് എത്തിയ സഹോദരിയും കോഴിക്കോട് മരിച്ചു

> **Lead Summary:** കോഴിക്കോട്: ഒരു കുടുംബത്തിന് ഒരേ ദിവസം രണ്ട് ദുഃഖങ്ങൾ. സഹോദരന്റെ മരണവിവരമറിഞ്ഞെത്തിയ സഹോദരിയും കുഴഞ്ഞുവീണ് മരിച്ചു. ഫ്രാന്‍സിസ് റോഡ് മനന്തലപ്പാലം സ്വദേശി പി.ടി. നാസർ ഇന്ന് രാവിലെയാണ് മരിച്ചത്.

## Article Content

കോഴിക്കോട്: ഒരു കുടുംബത്തിന് ഒരേ ദിവസം രണ്ട് ദുഃഖങ്ങൾ. സഹോദരന്റെ മരണവിവരമറിഞ്ഞെത്തിയ സഹോദരിയും കുഴഞ്ഞുവീണ് മരിച്ചു. ഫ്രാന്‍സിസ് റോഡ് മനന്തലപ്പാലം സ്വദേശി പി.ടി. നാസർ ഇന്ന് രാവിലെയാണ് മരിച്ചത്.

ഈ വാർത്തയറിഞ്ഞ് വീട്ടിലെത്തിയ സഹോദരി വെസ്റ്റ് മാങ്കാവ് സ്വദേശി നസീമ (47) വീട്ടിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാസറിന്റെ ഭാര്യ: തെസ്‌നിയ. മക്കൾ: സിയ ഫാത്തിമ, ഹയ ഫാത്തിമ. സഹോദരങ്ങൾ: മമ്മദ് കോയ, മൊയ്തീൻ കോയ, പരേതരായ ആലിക്കോയ, സിദ്ദീഖ്.നസീമ ചന്ദ്രിക ദിനപത്രം പന്നിയങ്കര മേഖല മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.വി നജീബിന്റെ ഭാര്യയാണ്.

മക്കൾ: ദഹബീന, മുഹമ്മദ് യാസിം - യൂത്ത് ലീഗ് പന്നിയങ്കര മേഖല ട്രഷറർ, നഷ്വിൻ നവ്വാഫ് - എംഎസ്എഫ് സൗത്ത് മണ്ഡലം സെക്രട്ടറി. മരുമകൻ: ഹാരിസ് ചേളാരി.രണ്ട് പേരുടെയും ഖബറടക്കം കണ്ണംപറമ്പ് കബർസ്ഥാനിൽ നടന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371922/kozhikode-sister-dies-after-brother-death-news-manantalapalam)