---
title: "ബെംഗളൂരുവിൽ ഞെട്ടിക്കുന്ന കൂട്ടക്കൊല....! അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്, പിന്നാലെ ജീവനൊടുക്കി"
english_title: "Bengaluru Shocking Triple Murder, Man Kills 3 Family Members and Commits Suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371873/bengaluru-kottigepalya-triple-murder-suicide-family-killed"
published_at: "2026-07-11T15:55:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a521af9a7425_bangaluru_crime.jpg"
keywords: ["Bengaluru", "Mass Murder", "Karnataka Crime News", "Kamakshipalya", "Bengaluru Murder", "Suicide News", "Family Killing", "Karnataka Police"]
---

# ബെംഗളൂരുവിൽ ഞെട്ടിക്കുന്ന കൂട്ടക്കൊല....! അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്, പിന്നാലെ ജീവനൊടുക്കി

> **Lead Summary:** ബെംഗളൂരു: ബെംഗളൂരുവിൽ മൂന്നുപേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. 34കാരനായ പ്രശാന്ത് ആണ് അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. അമ്മ മംഗളമ്മ , മുത്തശ്ശി നഞ്ചമ്മ , അമ്മാവൻ സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

## Article Content

ബെംഗളൂരു: ബെംഗളൂരുവിൽ മൂന്നുപേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. 34കാരനായ പ്രശാന്ത് ആണ് അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. അമ്മ മംഗളമ്മ , മുത്തശ്ശി നഞ്ചമ്മ , അമ്മാവൻ സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാവിലെ ആറ് മണിയോടെ പിതാവ് ചിക്കണ്ണ ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം. വാക്കത്തി ഉപയോഗിച്ചാണ് പ്രശാന്ത് മൂവരെയും ആക്രമിച്ചത്.  മൂന്ന് പേരെയും കൊലപ്പെടുത്തിയ ശേഷം പ്രശാന്ത് വീടിനുള്ളിൽ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ജോലിക്ക് പോയി തിരിച്ചെത്തിയ പിതാവാണ് നാല് മൃതദേഹങ്ങളും ആദ്യം കണ്ടത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ കാമാക്ഷിപാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രശാന്ത് കഴിഞ്ഞ കുറച്ച് നാളുകളായി മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗാർമെൻ്റ് ഫാക്ടറി ജീവനക്കാരിയായിരുന്നു നഞ്ചമ്മ. സ്വീപ്പറായി ജോലി ചെയ്തിരുന്ന മംഗളമ്മയും പ്ലംബറായ അവിവാഹിതനായ സതീഷും കുടുംബത്തിന്റെ വരുമാന മാർഗമായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371873/bengaluru-kottigepalya-triple-murder-suicide-family-killed)