---
title: "ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് ആശ്വാസം; വിവാദത്തിന് വഴിവെച്ച എഐ ഫീച്ചർ പിൻവലിച്ച് മെറ്റ"
english_title: "Meta Pulls Controversial AI Image Tool From Instagram After Privacy Backlash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371855/meta-pulls-instagram-ai-image-tool-privacy-backlash"
published_at: "2026-07-11T15:16:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a182b10b9c9f_insta.jpg"
keywords: ["Latest News", "Instagram AI Feature", "Meta Muse Image", "Privacy Backlash", "SAG-AFTRA", "AI Image Tool", "Meta", "Tech News"]
---

# ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് ആശ്വാസം; വിവാദത്തിന് വഴിവെച്ച എഐ ഫീച്ചർ പിൻവലിച്ച് മെറ്റ

> **Lead Summary:** **സാന്‍ഫ്രാന്‍സിസ്‌കോ: [ **ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച കടുത്ത വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന്, ഇൻസ്റ്റാഗ്രാമിൽ അവതരിപ്പിച്ച പുതിയ എഐ ഫീച്ചർ മെറ്റ പിൻവലിച്ചു. പബ്ലിക് അക്കൗണ്ടുകളിലെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജമോ എഡിറ്റ് ചെയ്തതോ ആയ ചിത്രങ്ങൾ നിർമ്മിക്കാൻ അനുവദിക്കുന്നതായിരുന്നു ഈ വിവാദ ഫീച്ചർ.

## Article Content

**സാന്‍ഫ്രാന്‍സിസ്‌കോ: [ **ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച കടുത്ത വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന്, ഇൻസ്റ്റാഗ്രാമിൽ അവതരിപ്പിച്ച പുതിയ എഐ ഫീച്ചർ മെറ്റ പിൻവലിച്ചു. പബ്ലിക് അക്കൗണ്ടുകളിലെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജമോ എഡിറ്റ് ചെയ്തതോ ആയ ചിത്രങ്ങൾ നിർമ്മിക്കാൻ അനുവദിക്കുന്നതായിരുന്നു ഈ വിവാദ ഫീച്ചർ.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെറ്റ തങ്ങളുടെ 'മ്യൂസ് ഇമേജ്' എന്ന പുതിയ എഐ ടൂളിന്റെ ഭാഗമായി ഈ ഫീച്ചർ പുറത്തിറക്കിയത്. ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്താനും വ്യാജരൂപങ്ങൾ സൃഷ്ടിക്കാനും ചാറ്റ്‌ബോട്ട് വഴി സാധിക്കുമായിരുന്നു എന്നതാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്.

എതിർപ്പുകൾ ശക്തമായതോടെ, തങ്ങളുടെ ലക്ഷ്യം പിഴച്ചതായി മെറ്റ തന്നെ സമ്മതിച്ചു. മെറ്റയുടെ നടപടിക്കെതിരെ ലണ്ടൻ ആസ്ഥാനമായുള്ള 'പ്രൈവസി ഇന്റർനാഷണൽ' അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിരുന്നു. മനുഷ്യരുടെ ചിത്രങ്ങളെ വെറും അസംസ്‌കൃത വസ്തുക്കളായി കാണുന്ന എഐ കമ്പനികളുടെ നിലപാടിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്.

കൂടാതെ, തങ്ങളുടെ ഡിജിറ്റൽ രൂപസാദൃശ്യം ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതികരിക്കാൻ ഹോളിവുഡ് യൂണിയനായ 'സാഗ്-ആഫ്ട്ര' (SAG-AFTRA) ഇൻസ്റ്റാഗ്രാം ഉപയോക്താക്കളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഈ പിൻമാറ്റത്തെ യൂണിയൻ ഒരു വലിയ വിജയമായാണ് കാണുന്നത്.

ഇൻസ്റ്റാഗ്രാമിൽ മാത്രമാണ് ഈ ഫീച്ചർ കൊണ്ടുവന്നതെങ്കിലും, ഭാവിയിൽ വാട്‌സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ എന്നിവയിലേക്കും കൂടുതൽ എഐ സംവിധാനങ്ങളും പുതിയ എഐ വീഡിയോ ടൂളും കൊണ്ടുവരാൻ മെറ്റയ്ക്ക് പദ്ധതിയുണ്ട്. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, ഇനിയുള്ള നീക്കങ്ങളെക്കുറിച്ച് മെറ്റ ഔദ്യോഗികമായി കൂടുതൽ പ്രതികരിച്ചിട്ടില്ല.

മെറ്റായുടെ ഈ പിന്‍മാറ്റത്തെ വലിയൊരു വിജയമായാണ് ഹോളിവുഡ് യൂണിയനായ 'സാഗ്-ആഫ്ട്ര' വിശേഷിപ്പിച്ചത്. ഡിജിറ്റല്‍ ലോകത്ത് തങ്ങളുടെ രൂപസാദൃശ്യം ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ പ്രതികരിക്കാന്‍ യൂണിയന്‍ നേരത്തെ അംഗങ്ങളോടും ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളോട് ആഹ്വാനം ചെയ്തിരുന്നു.

നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് മ്യൂസ് ഇമേജ് അവതരിപ്പിച്ചതെങ്കിലും, വാട്‌സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചര്‍ എന്നിവയിലേക്കും കൂടുതല്‍ എഐ ഫീച്ചറുകള്‍ കൊണ്ടുവരാന്‍ മെറ്റായ്ക്ക് പദ്ധതിയുണ്ടായിരുന്നു. കൂടാതെ ഒരു എഐ വീഡിയോ ടൂളും കമ്പനിയുടെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എന്നാല്‍ നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് മെറ്റാ തയ്യാറായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371855/meta-pulls-instagram-ai-image-tool-privacy-backlash)