---
title: "വിഴിഞ്ഞം ഓഹരിക്കൈമാറ്റം: 'എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ പറയും, നിങ്ങൾ ഇവിടെ ഈ വടിയും നീട്ടി നിൽക്കേണ്ടതില്ല'; ചോദ്യങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ"
english_title: "Vizhinjam Row: Pinarayi Loses Cool Over Questions, CPM Split Over Share Transfer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371852/pinariyi-angry-vizhinjam-share-transfer-cpm-split-"
published_at: "2026-07-11T14:53:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a520c2b7a98c_PINARAYI_VIJAYAN.jpg"
keywords: ["Vizhinjam Port", "Pinarayi Vijayan", "CPM Kerala", "Share Transfer", "CPM Internal Dispute", "Kerala Politics", "Delhi CPM Meeting", "Surjeet Bhavan"]
---

# വിഴിഞ്ഞം ഓഹരിക്കൈമാറ്റം: 'എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ പറയും, നിങ്ങൾ ഇവിടെ ഈ വടിയും നീട്ടി നിൽക്കേണ്ടതില്ല'; ചോദ്യങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

> **Lead Summary:**  വിഴിഞ്ഞം തുറമുഖത്തെ ഓഹരിക്കൈമാറ്റ വിഷയത്തിൽ സിപിഎമ്മിനുള്ളിലെ ഭിന്നത രൂക്ഷമാകുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ക്ഷുഭിതനായി പ്രതികരിച്ചു. ഡൽഹി കേരള ഹൗസിൽനിന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സുർജിത് ഭവനിലേക്ക് ഇറങ്ങുകയായിരുന്നു പിണറായി

## Article Content

 വിഴിഞ്ഞം തുറമുഖത്തെ ഓഹരിക്കൈമാറ്റ വിഷയത്തിൽ സിപിഎമ്മിനുള്ളിലെ ഭിന്നത രൂക്ഷമാകുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ക്ഷുഭിതനായി പ്രതികരിച്ചു. ഡൽഹി കേരള ഹൗസിൽനിന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സുർജിത് ഭവനിലേക്ക് ഇറങ്ങുകയായിരുന്നു പിണറായി

ചോദ്യങ്ങൾ ഉയർന്നപ്പോൾ, 'എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ പറയും, നിങ്ങൾ ഇവിടെ ഈ വടിയും നീട്ടി നിൽക്കേണ്ടതില്ല' എന്ന് പറഞ്ഞ് അദ്ദേഹം ദേഷ്യത്തോടെ പ്രതികരിക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പാർട്ടി നേതാക്കൾക്കിടയിൽ ഭിന്നസ്വരം നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ സംഭവം.

അതേസമയം വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് ഉൾപ്പെടെ മറുപടി പറയാൻ ബാധ്യത ഉണ്ടെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അദാനിക്ക് എല്ലാ പിന്തുണയും നൽകുന്നത് ഇടത് പക്ഷമാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ ഉമ്മൻചാണ്ടി സർക്കാർ ആണ് ഡീൽ ഉണ്ടാക്കിയത്.

മംഗലാപുരം യാത്രയിൽ ഉൾപ്പെടെ മുഖ്യമന്ത്രി വി ഡി സതീശൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇപ്പോൾ ഓഹരി കൈമാറ്റം വരുമ്പോൾ സർക്കാ‌ർ അറിയാതെ പോകുന്നതിൽ മറുപടി പറയാൻ സതീശൻ മാത്രമല്ല, രാഹുൽ ഗാന്ധിക്കും ഉത്തരവാദിത്തം ഉണ്ട്. ചർച്ചകൾ ആരുമായും ആകാം. എന്നാൽ സർക്കാർ അറിയാതെ ഇങ്ങനെ ഓഹരിക്കൈമറ്റം നടക്കും എന്നതിൽ മറുപടി പറയണമെന്നും എം വി ​ഗോവിന്ദൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371852/pinariyi-angry-vizhinjam-share-transfer-cpm-split-)