---
title: "ഇന്ന് വൈകുന്നേരം ഇതാക്കിയാലോ? നാവിൽ കൊതിയൂറുന്ന നാടൻ പാൽ കൊഴുക്കട്ട - 10 മിനിറ്റിൽ റെഡി"
english_title: "Paal Kozhukatta Recipe - Easy Kerala Coconut Milk Sweet Dumplings"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371849/paal-kozhukatta-recipe-kerala-coconut-milk-sweet"
published_at: "2026-07-11T14:35:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5207e477283_uhgf.jpg"
keywords: ["Latest News", "Paal Kozhukatta", "Kerala Recipe", "Coconut Milk Sweet", "Kozhukatta Recipe Malayalam", "Kerala Dessert"]
---

# ഇന്ന് വൈകുന്നേരം ഇതാക്കിയാലോ? നാവിൽ കൊതിയൂറുന്ന നാടൻ പാൽ കൊഴുക്കട്ട - 10 മിനിറ്റിൽ റെഡി

> **Lead Summary:** നമ്മുടെ നാടൻ വിഭവങ്ങളിൽ വളരെ പ്രിയപ്പെട്ട ഒന്നാണ് പാൽ കൊഴുക്കട്ട. ഇത് തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും രീതിയും താഴെ പറയുന്നവയാണ്:

## Article Content

നമ്മുടെ നാടൻ വിഭവങ്ങളിൽ വളരെ പ്രിയപ്പെട്ട ഒന്നാണ് പാൽ കൊഴുക്കട്ട. ഇത് തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും രീതിയും താഴെ പറയുന്നവയാണ്:

**ആവശ്യമായ ചേരുവകൾ**

*അരിപ്പൊടി (ഇടിയപ്പപ്പൊടി): 1 കപ്പ്*

*തേങ്ങാപാല്: 2 കപ്പ് (ഒന്നാം പാൽ), 1 കപ്പ് (രണ്ടാം പാൽ)*

*ശർക്കര: 3/4 കപ്പ് (പാനിയാക്കിയത്)**

ഏലയ്ക്ക പൊടി: 1/2 ടീസ്പൂൺ*

*ഉപ്പ്: ഒരു നുള്ള്*

*നെയ്യ്: 1 ടീസ്പൂൺ*

*വെള്ളം: ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം**

ആദ്യം ഒരു പാത്രത്തിൽ അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളച്ച വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. ശേഷം ചെറിയ ഉരുളകളാക്കി മാറ്റി വെക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച്, തയ്യാറാക്കി വെച്ചിരിക്കുന്ന കൊഴുക്കട്ട ഉരുളകൾ അതിലിട്ട് വേവിക്കുക. ഉരുളകൾ വെള്ളത്തിന് മുകളിൽ പൊങ്ങി വരുമ്പോൾ അവ വെന്തെന്ന് ഉറപ്പാക്കാം. ഇത് കോരി മാറ്റി വെക്കുക.

ശർക്കര ഉരുക്കി അരിച്ചെടുത്ത് ഒരു പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് നേരത്തെ വേവിച്ചു വെച്ച കൊഴുക്കട്ടകൾ ഇട്ട് അല്പനേരം തിളപ്പിക്കുക. ഇതിലേക്ക് രണ്ടാം പാൽ (തേങ്ങാപാല്) ഒഴിച്ച് കുറുകി വരുമ്പോൾ, ഒന്നാം പാൽ (ഒന്നാം തേങ്ങാപാല്) ഒഴിച്ച് തീ അണയ്ക്കുക. ശ്രദ്ധിക്കുക, ഒന്നാം പാൽ ഒഴിച്ച ശേഷം അധികം തിളപ്പിക്കരുത്.

ഇതിലേക്ക് ഏലയ്ക്ക പൊടിയും അല്പം നെയ്യും ചേർത്ത് നന്നായി ഇളക്കുക. രുചികരമായ പാൽ കൊഴുക്കട്ട തയ്യാർ! ഇത് ചൂടോടെയോ തണുത്തതിന് ശേഷമോ വിളമ്പാവുന്നതാണ്.

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371849/paal-kozhukatta-recipe-kerala-coconut-milk-sweet)