---
title: "'അർജന്റീന ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്'; ഫിഫ സഹായിക്കുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സ്കലോണി"
english_title: "Lionel Scaloni Slams Claims of FIFA Favoring Argentina in World Cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371845/lionel-scaloni-fifa-favoring-argentina-world-cup-controversy"
published_at: "2026-07-11T14:26:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a52066254afd_fjhyyhgj.jpg"
keywords: ["Latest news", "Lionel Scaloni", "Argentina", "FIFA", "World Cup", "VAR Controversy", "Lionel Messi", "Argentina vs Switzerland", "Football News", "World Cup 2026"]
---

# 'അർജന്റീന ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്'; ഫിഫ സഹായിക്കുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സ്കലോണി

> **Lead Summary:** കൻസാസ് സിറ്റി: **[**ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ഫിഫ വഴിവിട്ട് സഹായിക്കുന്നുവെന്ന വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് പരിശീലകൻ ലയണൽ സ്കലോണി.

## Article Content

കൻസാസ് സിറ്റി: **[**ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ഫിഫ വഴിവിട്ട് സഹായിക്കുന്നുവെന്ന വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് പരിശീലകൻ ലയണൽ സ്കലോണി.

അർജന്റീന വീണ്ടും കിരീടം ചൂടുന്നത് കാണാൻ ഇഷ്ടപ്പെടാത്ത ചിലരാണ് ഇത്തരം വ്യാജ ആരോപണങ്ങൾക്ക് പിന്നിലെന്ന് സ്കലോണി തുറന്നടിച്ചു. സ്വിറ്റ്സർലൻഡിനെതിരെയുള്ള നിർണായക ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെയുള്ള മത്സരത്തിൽ ഈജിപ്തിന്റെ ഗോൾ വാർ (VAR) പരിശോധനയിലൂടെ റദ്ദാക്കിയതും, പെനൽറ്റി അപ്പീൽ തള്ളിയതുമാണ് ആരോപണങ്ങൾക്ക് കാരണം.

ലിയോണൽ മെസി ടൂർണമെന്റിൽ തുടരുന്നത് ഫിഫയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉയർന്നിരുന്നു. എന്നാൽ ഈ സിദ്ധാന്തങ്ങളെയെല്ലാം അർജന്റീനിയൻ പരിശീലകൻ പൂർണമായും തള്ളി.

ഞങ്ങൾ കഴിഞ്ഞ തവണ ലോകകപ്പ് നേടിയതുകൊണ്ട് തന്നെ, ഞങ്ങൾ ഇത്തവണ ജയിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ പുറത്തുണ്ടെന്ന് സ്കലോണി പറഞ്ഞു. ഇത്തരം നെഗറ്റീവ് കമന്റുകളെ മൈതാനത്ത് മികച്ച കളി പുറത്തെടുക്കാനുള്ള ഊർജ്ജമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. 1986-ൽ ലോകകപ്പ് ജയിച്ചപ്പോഴും ഇതേ ആരോപണങ്ങൾ ഉയർന്നിരുന്നു.

'വാർ' സാങ്കേതികവിദ്യയുള്ള ഈ കാലത്ത് ഒരു ടീമിനെ മാത്രം പ്രത്യേകമായി സഹായിക്കുക അസാധ്യമാണെന്നും സ്കലോണി വ്യക്തമാക്കി. നാളെ രാവിലെ നടക്കാനിരിക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇത്തരം വിവാദങ്ങൾ ടീമിന്റെ ശ്രദ്ധ തിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

[https://x.com/ivanalvarenga1/status/2073262922537509002?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2073262922537509002%7Ctwgr%5Ea5aa91d9cfb97998fb0e8e7b0210f0bb6e53f815%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Ffootball-sports%2Fmany-people-dont-want-us-to-win-scaloni-fires-back-at-fifa-favouritism-allegations-against-argentina-articleshow-xlg2wo8](https://x.com/ivanalvarenga1/status/2073262922537509002?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2073262922537509002%7Ctwgr%5Ea5aa91d9cfb97998fb0e8e7b0210f0bb6e53f815%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Ffootball-sports%2Fmany-people-dont-want-us-to-win-scaloni-fires-back-at-fifa-favouritism-allegations-against-argentina-articleshow-xlg2wo8)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371845/lionel-scaloni-fifa-favoring-argentina-world-cup-controversy)