---
title: "മട്ടൺ കിട്ടിയില്ല, പകരം കിട്ടിയത് ചിക്കൻ; വിവാഹ വേദിയിൽ കൂട്ടത്തല്ല്, 12 പേർക്ക് പരിക്ക്"
english_title: "Clash At Bihar Wedding Over Chicken Served Instead Of Mutton, 12 Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371844/bihar-saharsa-wedding-clash-chicken-instead-mutton-12-injured"
published_at: "2026-07-11T14:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5204ed07ae9_ujyhgf.jpg"
keywords: ["Latest News", "Saharsa Wedding Clash", "Bihar News", "Chicken Instead Of Mutton", "Wedding Fight Bihar"]
---

# മട്ടൺ കിട്ടിയില്ല, പകരം കിട്ടിയത് ചിക്കൻ; വിവാഹ വേദിയിൽ കൂട്ടത്തല്ല്, 12 പേർക്ക് പരിക്ക്

> **Lead Summary:** **ബിഹാർ: [**സഹർസയിൽ വിവാഹ സൽക്കാരത്തിനിടെ വിളമ്പിയ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് വൻ സംഘർഷത്തിൽ. സദ്യയിൽ മട്ടൺ പ്രതീക്ഷിച്ച അതിഥികൾക്ക് ചിക്കൻ വിളമ്പിയതാണ് 12 പേർക്ക് പരിക്കേൽക്കാൻ ഇടയാക്കിയ കൂട്ടത്തല്ലിൽ കലാശിച്ചത്.

## Article Content

**ബിഹാർ: [**സഹർസയിൽ വിവാഹ സൽക്കാരത്തിനിടെ വിളമ്പിയ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് വൻ സംഘർഷത്തിൽ. സദ്യയിൽ മട്ടൺ പ്രതീക്ഷിച്ച അതിഥികൾക്ക് ചിക്കൻ വിളമ്പിയതാണ് 12 പേർക്ക് പരിക്കേൽക്കാൻ ഇടയാക്കിയ കൂട്ടത്തല്ലിൽ കലാശിച്ചത്.

മുഹമ്മദ് അബ്ദുള്ള എന്ന യുവാവിന്റെ വിവാഹവിരുന്നിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. വിവാഹത്തിന് മട്ടൺ വിഭവങ്ങൾ ഉണ്ടാകുമെന്ന് ബന്ധുക്കളെയും അതിഥികളെയും നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ ഭക്ഷണം വിളമ്പിയപ്പോൾ ചിക്കൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇതേച്ചൊല്ലി വരന്റെ ബന്ധുക്കളും മറ്റുള്ളവരും തമ്മിൽ തർക്കമുണ്ടാവുകയും അത് പെട്ടെന്ന് തന്നെ കൈയാങ്കളിയിലേക്ക് വഴിമാറുകയുമായിരുന്നു.

വടികളും മറ്റായുധങ്ങളുമായി ആളുകൾ പരസ്പരം ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ 12 പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371844/bihar-saharsa-wedding-clash-chicken-instead-mutton-12-injured)