---
title: " പാലക്കാട്ടെ അരും കൊല: കവർച്ചയ്ക്കിടെ 66കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം തീയിട്ട് കുഴിച്ചുമൂടി, 19 വയസുകാരന്റെ  ഞെട്ടിക്കുന്ന മൊഴി പുറത്ത് "
english_title: "Palakkad Murder: 66-Year-Old Woman Killed, Burnt and Buried for Gold in Kolazhinjampara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371843/palakkad-kolazhinjampara-elderly-woman-murder-burnt-buried-gold-theft-"
published_at: "2026-07-11T14:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a520423c7e40_PALAKKAD_MURDER.jpg"
keywords: ["Palakkad News", "Kolazhinjampara Murder", "Sarasammall", "Elderly Woman Killed", "Gold Theft Kerala", "Palakkad Crime", "Kerala Police", "Attayampathi"]
---

#  പാലക്കാട്ടെ അരും കൊല: കവർച്ചയ്ക്കിടെ 66കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം തീയിട്ട് കുഴിച്ചുമൂടി, 19 വയസുകാരന്റെ  ഞെട്ടിക്കുന്ന മൊഴി പുറത്ത് 

> **Lead Summary:** **പാലക്കാട്: ** ആഭരണങ്ങൾക്കായി 66 കാരിയെ കൊലപ്പെടുത്തി തീയിട്ട് കുഴിച്ചുമൂടിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ആട്ടയാമ്പതി സ്വദേശി സരസമ്മാളാണ് കൊല്ലപ്പെട്ടത്.

## Article Content

**പാലക്കാട്: ** ആഭരണങ്ങൾക്കായി 66 കാരിയെ കൊലപ്പെടുത്തി തീയിട്ട് കുഴിച്ചുമൂടിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ആട്ടയാമ്പതി സ്വദേശി സരസമ്മാളാണ് കൊല്ലപ്പെട്ടത്.

  തിരോധാനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് സംശയിച്ച പോലീസ് പ്രദേശത്തെ യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ 19 വയസുകാരനായ യുവാവാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്.

സരസമ്മാളിന്റെ വീട്ടിൽ കവർച്ചയ്ക്ക് കയറിയ താനും 17 കാരനായ സുഹൃത്തും ചേർന്ന് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം തീയിട്ട് കത്തിച്ച് കുഴിച്ചിടുകയായിരുന്നുവെന്നും യുവാവ് മൊഴി നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങൾക്കായി തിരച്ചിൽ ആരംഭിച്ചു. മുഖ്യ പ്രതി പൊലീസ് കസ്റ്റഡിയിലാണ്. 17 കാരനായി തിരച്ചിൽ തുടരുന്നു. ജൂൺ 10 ന് സരസമ്മാളിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371843/palakkad-kolazhinjampara-elderly-woman-murder-burnt-buried-gold-theft-)