---
title: "   ഇരിട്ടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം "
english_title: "Iritty Accident: Auto Driver K Suresh Babu Dies in Car-Auto Collision in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371839/iritty-car-auto-collision-auto-driver-dies-kanjirode"
published_at: "2026-07-11T14:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f76e2bab735_acident.jpg"
keywords: ["Iritty News", "Kannur Accident", "Car Auto Collision", "K Suresh Babu", "Kanjirode", "Kerala Road Accident", "Iritty Kannur Road", "AKG Hospital"]
---

#    ഇരിട്ടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം 

> **Lead Summary:** **ഇരിട്ടി: **ഇരിട്ടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ഇരിട്ടി പയഞ്ചേരി വികാസ് നഗർ സരോവരം വീട്ടിൽ കെ. സുരേഷ് ബാബു ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.15-ഓടെ കാഞ്ഞിരോട് സർവീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു അപകടം നടന്നത്.

## Article Content

**ഇരിട്ടി: **ഇരിട്ടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ഇരിട്ടി പയഞ്ചേരി വികാസ് നഗർ സരോവരം വീട്ടിൽ കെ. സുരേഷ് ബാബു ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.15-ഓടെ കാഞ്ഞിരോട് സർവീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു അപകടം നടന്നത്.

ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് ട്രിപ്പ് പോവുകയായിരുന്ന സുരേഷ് ബാബുവിന്റെ ഓട്ടോറിക്ഷയിലേക്ക് കണ്ണൂർ ഭാഗത്തുനിന്നും വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ ഉടൻ തന്നെ കണ്ണൂരിലെ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

പയഞ്ചേരിയിലെ പരേതരായ കരിന്ത കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും കണിയേരി സരോജിനിയമ്മയുടെയും മകനാണ് സുരേഷ് ബാബു. ഭാര്യ: ഷൈനി. മക്കൾ: വൈദേഹി (ബിരുദ വിദ്യാർത്ഥി), ഹർഷ വർദ്ധൻ (പ്ലസ് ടു വിദ്യാർത്ഥി, ചാവശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ), കാർത്തിക് ദേവനായക് (പത്താം ക്ലാസ് വിദ്യാർത്ഥി, എടൂർ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ). സഹോദരങ്ങൾ: ജയപ്രകാശ് (പിആർഡി ഓഫീസ്, കണ്ണൂർ), പ്രേമരാജൻ (കണ്ണൂർ കോർപ്പറേഷൻ), പ്രസീജ (കണ്ണൂർ).

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371839/iritty-car-auto-collision-auto-driver-dies-kanjirode)