---
title: "കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ വിതരണം ചെയ്തു; സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് കാരണം കാണിക്കല്‍ നോട്ടീസ്"
english_title: "FSSAI Issues Show Cause Notice to Swiggy Instamart Over Expired and Spoiled Food Delivery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371835/fssai-show-cause-notice-swiggy-instamart-expired-food"
published_at: "2026-07-11T14:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a52014c24f9a_dghfghb.jpg"
keywords: ["Latest news", "Swiggy Instamart", "FSSAI", "Show Cause Notice", "Expired Food", "Spoiled Food", "Food Safety", "Quick Commerce", "Delhi News", "Swiggy News", "Consumer Complaints"]
---

# കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ വിതരണം ചെയ്തു; സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് കാരണം കാണിക്കല്‍ നോട്ടീസ്

> **Lead Summary:** ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത സംഭവത്തിൽ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഒമ്പത് കാരണം കാണിക്കല്‍ നോട്ടീസുകളാണ് എഫ്.എസ്.എസ്.എ.ഐ കമ്പനിക്ക് നൽകിയത്. നോട്ടീസിന് കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത നിയമനടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.

## Article Content

ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത സംഭവത്തിൽ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഒമ്പത് കാരണം കാണിക്കല്‍ നോട്ടീസുകളാണ് എഫ്.എസ്.എസ്.എ.ഐ കമ്പനിക്ക് നൽകിയത്. നോട്ടീസിന് കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത നിയമനടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.

ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്ന പരാതികള്‍ ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കുന്നു. കാലാവധി കഴിഞ്ഞ വേ പ്രോട്ടീന്‍, ചീഞ്ഞ മുട്ടകള്‍, കേടായ റെഡി-ടു-ഈറ്റ് ഭക്ഷണങ്ങള്‍, കുഞ്ഞുങ്ങള്‍ക്കായുള്ള ഭക്ഷണങ്ങള്‍, കേടായ പാക്കറ്റ് ഭക്ഷണങ്ങള്‍, പാല്‍ എന്നിവയാണ് ഇന്‍സ്റ്റമാര്‍ട്ട് വിതരണം ചെയ്തതായി കണ്ടെത്തിയത്. പലതവണ പരാതികള്‍ ഉയര്‍ന്നിട്ടും തെറ്റ് തിരുത്താന്‍ കമ്പനി തയ്യാറായില്ലെന്നും അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.

ചീഞ്ഞ മുട്ടകള്‍ വിതരണം ചെയ്തതിനെതിരെ പരാതി നൽകിയിട്ടും വീണ്ടും കേടായതും ദുര്‍ഗന്ധം വമിക്കുന്നതുമായ മുട്ടകള്‍ തന്നെ ഉപഭോക്താക്കൾക്ക് ലഭിച്ചു. കേടായ ഉത്പന്നങ്ങള്‍ മാറ്റിച്ചോദിച്ചപ്പോൾ അതേ ഉത്പന്നങ്ങള്‍ തന്നെ വീണ്ടും ഡെലിവറി ചെയ്തതായും പരാതികളുണ്ട്.

ലൈസന്‍സ് പുതുക്കുന്നതിലെ വീഴ്ചയെത്തുടർന്ന് കഴിഞ്ഞ ദിവസം സ്വിഗ്ഗിയുടെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ 'ടോയിങ്' കര്‍ണാടക അതോറിറ്റി നിരോധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്‍സ്റ്റമാര്‍ട്ടും ഇപ്പോൾ നിയമക്കുരുക്കിലായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371835/fssai-show-cause-notice-swiggy-instamart-expired-food)