---
title: "സുഹൃത്തുക്കൾക്കൊപ്പം ബോട്ടിങ്ങിനിടെ തടാകത്തിലേക്ക് ചാടി; നേപ്പാളിൽ ഇന്ത്യൻ വിനോദസഞ്ചാരി മുങ്ങിമരിച്ചു"
english_title: "Indian Tourist Rohit Kumar Drowns in Phewa Lake, Pokhara Nepal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371832/indian-tourist-drowns-phewa-lake-pokhara-nepal-rohit-kumar"
published_at: "2026-07-11T13:55:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bf062a685a4_68bebff0d3934_drowed.jpg"
keywords: ["Nepal News", "Pokhara", "Phewa Lake", "Indian Tourist Drowned", "Rohit Kumar", "Bihar", "Kaski", "Nepal Accident"]
---

# സുഹൃത്തുക്കൾക്കൊപ്പം ബോട്ടിങ്ങിനിടെ തടാകത്തിലേക്ക് ചാടി; നേപ്പാളിൽ ഇന്ത്യൻ വിനോദസഞ്ചാരി മുങ്ങിമരിച്ചു

> **Lead Summary:** ** കാഠ്മണ്ഡു : **നേപ്പാളിലെ പ്രശസ്തമായ ഫെവ തടാകത്തിൽ നീന്തുന്നതിനിടെ ഇന്ത്യൻ വിനോദസഞ്ചാരി മുങ്ങിമരിച്ചു. ബിഹാർ സ്വദേശിയായ രോഹിത് കുമാർ ആണ് മരിച്ചത് . കാസ്കി ജില്ലയിലെ പൊഖാറയിലായിരുന്നു സംഭവം.

## Article Content

** കാഠ്മണ്ഡു : **നേപ്പാളിലെ പ്രശസ്തമായ ഫെവ തടാകത്തിൽ നീന്തുന്നതിനിടെ ഇന്ത്യൻ വിനോദസഞ്ചാരി മുങ്ങിമരിച്ചു. ബിഹാർ സ്വദേശിയായ രോഹിത് കുമാർ ആണ് മരിച്ചത് . കാസ്കി ജില്ലയിലെ പൊഖാറയിലായിരുന്നു സംഭവം.

സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ ബോട്ടിങ് നടത്തുന്നതിനിടെ രോഹിത് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ചാടിയ ഉടൻ തന്നെ ഇദ്ദേഹത്തെ കാണാതാവുകയും ചെയ്തു.

തുടർന്ന് വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ സായുധ പൊലീസ് സേനയിലെ ദുരന്തനിവാരണ സംഘം നടത്തിയ തിരച്ചിലിൽ തടാകത്തിന്റെ അടിത്തട്ടിൽ നിന്ന് രോഹിതിനെ കണ്ടെത്തി പുറത്തെടുത്തു. ഉടൻ തന്നെ വെസ്റ്റേൺ റീജിയണൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കാസ്കി ജില്ലാ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സുഹൃത്തുക്കൾക്കൊപ്പമാണ് രോഹിത് വിനോദയാത്രയ്ക്കെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371832/indian-tourist-drowns-phewa-lake-pokhara-nepal-rohit-kumar)