---
title: " കൂട്ടക്കൊലപാതകത്തിൽ  വിറങ്ങലിച്ച് നാട് ...! പോക്‌സോ കേസ് പ്രതി  ഭാര്യയെയും പിഞ്ചു കുഞ്ഞുങ്ങളെയും കൊന്നത് വെറും ആറു മിനിറ്റിനുള്ളിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്"
english_title: "rangareddy-pocso-accused-kills-6-telangana-massacre"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371823/murder-telangana-murder-rangareddy-police-case-NEW"
published_at: "2026-07-11T12:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51f1a048f9c_CRIME.jpg"
keywords: ["Rangareddy News", "Telangana Crime News", "POCSO Case", "Rangareddy Murder", "Hyderabad News", "Kerala News Malayalam", "True Vision News", "Rangareddy Killing"]
---

#  കൂട്ടക്കൊലപാതകത്തിൽ  വിറങ്ങലിച്ച് നാട് ...! പോക്‌സോ കേസ് പ്രതി  ഭാര്യയെയും പിഞ്ചു കുഞ്ഞുങ്ങളെയും കൊന്നത് വെറും ആറു മിനിറ്റിനുള്ളിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

> **Lead Summary:** **ഹൈദരാബാദ്: ** തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ പോക്‌സോ കേസ് പ്രതി നടത്തിയ കൂട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജാമ്യത്തിലിറങ്ങിയ 35കാരൻ തീർത്തത് ആറ് പേരുടെ ജീവൻ. താൻ പ്രതിയായ പീഡനക്കേസിലെ ഇരയെയും കുടുംബത്തെയും കൂടാതെ സ്വന്തം ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും ഇയാൾ അതിക്രൂരമായി കൊലപ്പെടുത്തി.

## Article Content

**ഹൈദരാബാദ്: ** തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ പോക്‌സോ കേസ് പ്രതി നടത്തിയ കൂട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജാമ്യത്തിലിറങ്ങിയ 35കാരൻ തീർത്തത് ആറ് പേരുടെ ജീവൻ. താൻ പ്രതിയായ പീഡനക്കേസിലെ ഇരയെയും കുടുംബത്തെയും കൂടാതെ സ്വന്തം ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും ഇയാൾ അതിക്രൂരമായി കൊലപ്പെടുത്തി.

വെള്ളിയാഴ്ച രാത്രി രംഗറെഡ്ഡി ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇരയേയും കുടുംബത്തെയും കൊലപ്പെടുത്തിയശേഷം സ്വന്തം വീട്ടിലെത്തി ഭാര്യയേയും മക്കളെയും കൊഴുത്തു ഞെരുക്കി പ്രതി കൊല്ലുകയായിരുന്നു.

ഷാബാദ് ടൗണിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, പെൺകുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം 16-കാരിയായ പെൺകുട്ടിയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി തടാകക്കരയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, വീട്ടിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയെ ഇയാൾ ഉപദ്രവിക്കാൻ മുതിർന്നില്ല.

ആദ്യ കൃത്യത്തിന് ശേഷം വേഗത്തിൽ സ്വന്തം വീട്ടിലെത്തിയ പ്രതി, വെറും ആറ് മിനിറ്റിനുള്ളിൽ തന്റെ ഭാര്യയെയും നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് ആൺമക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി.കൃത്യത്തിന് ശേഷം പിതാവിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ അറിയിച്ച പ്രതി കാറിൽ രക്ഷപ്പെടുകയായിരുന്നു. പിതാവ് നൽകിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

കഴിഞ്ഞ മെയ് മാസത്തിൽ പെൺകുട്ടിയെ ശല്യം ചെയ്തതിന് രജിസ്റ്റർ ചെയ്ത കേസിൽ ജൂണിൽ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയാണ് പ്രതി പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടനെയാണ് ഇയാൾ ഇത്രയും വലിയൊരു കൊലപാതക പരമ്പര നടത്തിയത്. പ്രതിയുടെ ക്രൂരതയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും അന്വേഷണം ഊർജിതമാക്കിയതായും ഹൈദരാബാദ് സിറ്റി കമ്മീഷണർ തരുൺ ജോഷി അറിയിച്ചു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371823/murder-telangana-murder-rangareddy-police-case-NEW)