---
title: "മിശിഹായിൽ പ്രതീക്ഷയർപ്പിച്ച് അർജന്റീന; സെമി ടിക്കറ്റിനായി നാളെ സ്വിസ് പടയുമായി പോരാട്ടം"
english_title: "Messi and his team set to take on the 'Swiss fortress' tomorrow."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371814/messi-and-his-team-set-to-take-on-the-swiss-fortress-tomorrow"
published_at: "2026-07-11T12:28:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a02a9d71d9_messi.jpg"
keywords: ["Latest news", "Sports", "Messi", "Switzerland"]
---

# മിശിഹായിൽ പ്രതീക്ഷയർപ്പിച്ച് അർജന്റീന; സെമി ടിക്കറ്റിനായി നാളെ സ്വിസ് പടയുമായി പോരാട്ടം

> **Lead Summary:** കൻസാസ് സിറ്റി: **[** ലോകകപ്പിൽ കിരീടം നിലനിർത്താനിറങ്ങുന്ന അർജന്റീന സെമി ഫൈനൽ ടിക്കറ്റ് ലക്ഷ്യമിട്ട് നാളെ വീണ്ടുമിറങ്ങുന്നു. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡാണ് മെസിയുടെയും സംഘത്തിന്റെയും എതിരാളികൾ. നാളെ രാവിലെ ഇന്ത്യൻ സമയം ആറരയ്ക്ക് കൻസാസ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.

## Article Content

കൻസാസ് സിറ്റി: **[** ലോകകപ്പിൽ കിരീടം നിലനിർത്താനിറങ്ങുന്ന അർജന്റീന സെമി ഫൈനൽ ടിക്കറ്റ് ലക്ഷ്യമിട്ട് നാളെ വീണ്ടുമിറങ്ങുന്നു. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡാണ് മെസിയുടെയും സംഘത്തിന്റെയും എതിരാളികൾ. നാളെ രാവിലെ ഇന്ത്യൻ സമയം ആറരയ്ക്ക് കൻസാസ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ മത്സരങ്ങളിൽ കാബോ വെർദെയെയും ഈജിപ്തിനെയും തകർത്തുവിട്ടാണ് അർജന്റീനയുടെ വരവ്. ലയണൽ മെസിയുടെ തകർപ്പൻ ഫോമിലാണ് ടീമിന്റെ പ്രതീക്ഷകൾ മുഴുവൻ.

എന്നാൽ നോക്കൗട്ടിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിറപ്പിച്ച അർജന്റീനയുടെ പ്രതിരോധ നിരയിലെ ദൗർബല്യങ്ങൾ മുതലെടുക്കാനാകും സ്വിസ് പടയുടെ ശ്രമം. മിന്നൽ പ്രത്യാക്രമണങ്ങളിലൂടെ അർജന്റീനയെ ഞെട്ടിക്കാൻ അവർ പദ്ധതിയിടുന്നുണ്ട്. പരിക്കിന്റെ പിടിയിലായിരുന്ന സ്വിസ് പ്ലേമേക്കർ യോഹാൻ മൻസംബി തിരിച്ചെത്തുന്നത് സ്വിറ്റ്സർലൻഡിന് കരുത്താകും.

ചരിത്രം അർജന്റീനയ്ക്ക് ഒപ്പമാണ്. ഇരുടീമുകളും നേർക്കുനേർ വന്ന ഏഴ് മത്സരങ്ങളിൽ ഒന്നുപോലും ജയിക്കാൻ സ്വിറ്റ്സർലൻഡിന് കഴിഞ്ഞിട്ടില്ല. മെസിയെ പൂട്ടുക എന്ന വലിയ വെല്ലുവിളിയാണ് സ്വിസ് പ്രതിരോധത്തിന് മുന്നിലുള്ളത്. ലോകചാമ്പ്യന്മാരുടെ കുതിപ്പ് തുടരുമോ അതോ സ്വിറ്റ്സർലൻഡ് ചരിത്രം തിരുത്തുമോ എന്ന കാത്തിരിപ്പിലാണ് ഫുട്ബോൾ ആരാധകർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371814/messi-and-his-team-set-to-take-on-the-swiss-fortress-tomorrow)