---
title: "'എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലര്‍ മറന്നുപോകുന്നത്, വലതുപക്ഷത്തിന്റെ കുഴലൂത്തുകാരനായി ജി. സുധാകരൻ മാറി ' -  വി കെ സനോജ്"
english_title: "G. Sudhakaran, V. K. Sanoj, Free food distribution Alappuzha medical colleges"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371785/g-sudhakaran-v-k-sanoj-free-food-distribution-alappuzha-medical-colleges-pothichor-"
published_at: "2026-07-11T10:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51d4f331424_SANOJ.jpg"
keywords: ["G. Sudhakaran", "V. K. Sanoj", "Free food distribution in medical colleges", "Alappuzha Medical College", "DYFI", "Pothichor", "Latest News"]
---

# 'എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലര്‍ മറന്നുപോകുന്നത്, വലതുപക്ഷത്തിന്റെ കുഴലൂത്തുകാരനായി ജി. സുധാകരൻ മാറി ' -  വി കെ സനോജ്

> **Lead Summary:** **ആലപ്പുഴ: ** എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലര്‍ മറന്നുപോകുന്നത്. മെഡിക്കല്‍ കോളേജുകളിലെ സൗജന്യ ഭക്ഷണ വിതരണം തടയണമെന്ന ജി സുധാകരന്റെ പ്രസംഗത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് . 

## Article Content

**ആലപ്പുഴ: ** എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലര്‍ മറന്നുപോകുന്നത്. മെഡിക്കല്‍ കോളേജുകളിലെ സൗജന്യ ഭക്ഷണ വിതരണം തടയണമെന്ന ജി സുധാകരന്റെ പ്രസംഗത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് . 

എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലര്‍ മറന്നുപോകുന്നത് . ഡിവൈഎഫ്‌യുടെ ഭക്ഷണവിതരണത്തെ പ്രശംസിച്ച ജി സുധാകരന്റെ പക്ഷം അന്ന് ഇടതുപക്ഷമായിരുന്നു ഇന്ന് അദ്ദേഹം വലതുപക്ഷത്തിന്റെ കുഴലൂത്തുകാരനായി മാറി എന്നും സനോജ് വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭക്ഷണം വിതരണം മാത്രമല്ല രക്തദാനവും ഡിവൈഎഫ്ഐ ചെയ്യുന്നുണ്ട്. അതിനിയും തുടരുമെന്നും വി കെ സനോജ് വ്യക്തമാക്കി. നമ്മള്‍ എവിടെയാണോ നില്‍ക്കുന്നത് അവിടുത്തെ നിലപാടുകള്‍ നമ്മിലേക്കുപടരും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് സുധാകരന്റെ മാറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം മെഡിക്കല്‍ കോളേജുകളിലെ സൗജന്യഭക്ഷണ വിതരണം തടയണമെന്ന് ജി സുധാകരന്റെ പ്രസംഗത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലും രംഗത്ത് വന്നു. ജി സുധാകരന്‍ സ്വയം അപഹാസ്യനാവുകയാണ്.

2017ല്‍ വണ്ടാനത്തെ പൊതിച്ചോറ് വിതരണം ഉദ്ഘാടനം ചെയ്തത് ജി സുധാകരനാണെന്നും ജയിംസ് ചൂണ്ടിക്കാട്ടി. അന്ന് സൗജന്യ ഭക്ഷണവിതരണത്തെ ജി സുധാകരന്‍ പ്രകീര്‍ത്തിച്ചു. ഭക്ഷണ വിതരണം രാഷ്ട്രീയമല്ല, മനുഷ്യത്വമാണ്. തെരഞ്ഞെടുപ്പുകളില്‍ തോറ്റപ്പോഴും ഭക്ഷണ വിതരണം തുടര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഭക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് എങ്ങനെ കഴിയുമെന്നും ആശുപത്രികളിലെ രക്തദാനവും നിര്‍ത്തണമെന്ന് ജി സുധാകരന്‍ പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371785/g-sudhakaran-v-k-sanoj-free-food-distribution-alappuzha-medical-colleges-pothichor-)