---
title: "കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ, പ്രത്യേക പൂജകളിൽ പങ്കെടുത്തു"
english_title: "Chief Minister VD Satheesan visited Kollur Mookambika Temple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371763/chief-minister-vd-satheesan-visited-kollur-mookambika-temple-"
published_at: "2026-07-11T09:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51c12ea8bca_vd.jpg"
keywords: ["Kollur Mookambika Temple", "Chief Minister VD Satheesan"]
---

# കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ, പ്രത്യേക പൂജകളിൽ പങ്കെടുത്തു

> **Lead Summary:** **കാസർകോട്: **കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ദർശനം നടത്തി. ഇന്ന് രാവിലെ 6 മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തിന് ട്രസ്റ്റ് അംഗങ്ങൾ അടക്കമുള്ളവർ ചേർന്ന് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.

## Article Content

**കാസർകോട്: **കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ദർശനം നടത്തി. ഇന്ന് രാവിലെ 6 മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തിന് ട്രസ്റ്റ് അംഗങ്ങൾ അടക്കമുള്ളവർ ചേർന്ന് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.

  ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും അദ്ദേഹം പങ്കെടുത്തു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് അദ്ദേഹം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തുന്നത്.ദർശനത്തിനായി എത്തിയപ്പോൾ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ദേവീശക്തികളുടെ സമന്വയരൂപമായാണ് മൂകാംബിക ദേവിയെ ആരാധിക്കുന്നത്. കേരളത്തിൽ നിന്നടക്കമുള്ള ലക്ഷക്കണക്കിന് ഭക്തർ വർഷംതോറും ഇവിടെ ദർശനത്തിനായി എത്താറുണ്ട് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371763/chief-minister-vd-satheesan-visited-kollur-mookambika-temple-)