---
title: "ആശുപത്രിയിലെത്തിച്ചത് മകൻ..... ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കി വയോധിക; ഒപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ, കുറിപ്പ് കണ്ടെത്തി"
english_title: "71 year old woman takes her own life by consuming sleeping pills"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371725/71-year-old-woman-takes-her-own-life-by-consuming-sleeping-pills"
published_at: "2026-07-10T21:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50853024a46_death.jpg"
keywords: ["Latest News", "Elderly Woman Dies", "Suicide", "Suicide Note", "Palakkad"]
---

# ആശുപത്രിയിലെത്തിച്ചത് മകൻ..... ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കി വയോധിക; ഒപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ, കുറിപ്പ് കണ്ടെത്തി

> **Lead Summary:** പാലക്കാട്: ഉറക്കഗുളിക കഴിച്ച് 71കാരി ജീവനൊടുക്കി. പാലക്കാട് വാടാനംകുറിശ്ശി ശബരി നിവാസില്‍ പുഷ്പ ലതയാണ് മരിച്ചത്. പുഷ്പലതയ്ക്കൊപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭര്‍ത്താവ് 76കാരനായ ദിവാകരന്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.

## Article Content

പാലക്കാട്: ഉറക്കഗുളിക കഴിച്ച് 71കാരി ജീവനൊടുക്കി. പാലക്കാട് വാടാനംകുറിശ്ശി ശബരി നിവാസില്‍ പുഷ്പ ലതയാണ് മരിച്ചത്. പുഷ്പലതയ്ക്കൊപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭര്‍ത്താവ് 76കാരനായ ദിവാകരന്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണം ജീവനൊടുക്കുകയാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്നും കണ്ടെടുത്തു.

ഇന്ന് രാവിലെയാണ് വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം ഭര്‍ത്താവിനെ അവശനിലയിലും കണ്ടെത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം താമസിക്കുന്ന മകനാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

***ശ്രദ്ധിക്കുക: മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോഴോ ആത്മഹത്യാ ചിന്തകൾ ഉണ്ടാകുമ്പോഴോ സഹായത്തിനായി സർക്കാർ കൗൺസിലിംഗ് ഹെൽപ്പ് ലൈനുകളായ 'ദിശ' (1056) അല്ലെങ്കിൽ 'കിരൺ' (1800-599-0019) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്. ജീവിതം പ്രതിസന്ധികൾക്കുള്ളതല്ല, ജീവിച്ചു തീർക്കാനുള്ളതാണ്.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371725/71-year-old-woman-takes-her-own-life-by-consuming-sleeping-pills)