---
title: "ശല്യം ഒഴിവാക്കാൻ വീട്ടിൽ സിസിടിവി വച്ചു; കൊല്ലത്ത് 19 കാരിയെ ക്രൂരമായി മർദ്ദിച്ച് അയൽവാസികളായ കുടുംബം"
english_title: "kollam pathanapuram girl assault neighbour family arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371723/kollam-pathanapuram-girl-assault-neighbour-family-arrest"
published_at: "2026-07-10T20:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51106106466_ATTACK_KOLLAM.jpg"
keywords: ["Latest News", "Girl Assault", "Arrest", "Kollam"]
---

# ശല്യം ഒഴിവാക്കാൻ വീട്ടിൽ സിസിടിവി വച്ചു; കൊല്ലത്ത് 19 കാരിയെ ക്രൂരമായി മർദ്ദിച്ച് അയൽവാസികളായ കുടുംബം

> **Lead Summary:** കൊല്ലം: അയൽവാസികളുടെ ശല്യം ഒഴിവാക്കാനായി വീട്ടിൽ സിസിടിവി വച്ച 19 കാരിക്ക് നേരെ അയൽക്കാരുടെ അതിക്രമം. അയൽവാസികളായ അച്ഛനും മകനും അമ്മയും ചേർന്ന് വീട് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു.

## Article Content

കൊല്ലം: അയൽവാസികളുടെ ശല്യം ഒഴിവാക്കാനായി വീട്ടിൽ സിസിടിവി വച്ച 19 കാരിക്ക് നേരെ അയൽക്കാരുടെ അതിക്രമം. അയൽവാസികളായ അച്ഛനും മകനും അമ്മയും ചേർന്ന് വീട് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു.

19 കാരിയായ ഹന്നയെ കയ്യിൽ പിടിച്ച് വലിച്ച് പുറത്തേക്ക് എറിയുന്നതിന്‍റെയും മർദ്ദിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അയൽവാസിയായ സുനിൽ കുമാർ അറസ്റ്റിലാണ്. ഇയാളുടെ മകൻ മിഥുൻ ഒളിവിലാണെന്നാണ് വിവരം. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371723/kollam-pathanapuram-girl-assault-neighbour-family-arrest)